• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലേക്ക്. 12 സീറ്റ് എന്ന് വാശി പിടിച്ചിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നിലപാട് മയപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്. എന്നാല്‍ അവിടെ പ്രശ്‌നം തീരുന്നില്ല. കോണ്‍ഗ്രസിന്റെ ആവശ്യം പൂര്‍ണമായി ജോസഫ് അംഗീകരിച്ചിട്ടില്ല.

മറുഭാഗത്ത് ബിഡിജെഎസ് വിട്ട് വന്ന ബിജെഎസ് സീറ്റ് ആവശ്യപ്പെടുന്നുണ്ട്. ഇവരുമായി മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. ജോസഫ് വിഭാഗവും ബിജെഎസും മുന്നോട്ട് വച്ച നിര്‍ദേശം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

കോട്ടയം ജില്ലയിലെ ഒമ്പത് നിമയസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണം തങ്ങള്‍ക്ക് കിട്ടണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നേരത്തെ മല്‍സരിച്ചിരുന്ന മൂന്നെണ്ണത്തിന് പുറമെ കാഞ്ഞിരപ്പള്ളിയം പൂഞ്ഞാറും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കടുംപിടത്തമുണ്ടായിരുന്ന ജോസഫ് ഇന്ന് നിലപാട് മയപ്പെടുത്തി.

ജോസഫ് പക്ഷം പറയുന്നത്

ജോസഫ് പക്ഷം പറയുന്നത്

2016ല്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച ആറ് സീറ്റുകള്‍ ഇത്തവണയും വേണം എന്നാണ് ജോസഫ് പക്ഷം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പാലാ മണ്ഡലം മാണി സി കാപ്പന് വിട്ടുനല്‍കാന്‍ തയ്യാറായി. ബാക്കി അഞ്ച് സീറ്റുകൡ വി്ട്ടുവീഴ്ചയില്ല എന്നായിരുന്നു നിലപാട്. തിങ്കളാഴ്ച രാത്രി നടന്ന ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഇന്ന് മയപ്പെടുത്തി പ്രതികരിച്ചത്.

രണ്ടിലൊന്ന് നല്‍കാമെന്ന് ജോസഫ്

രണ്ടിലൊന്ന് നല്‍കാമെന്ന് ജോസഫ്

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ വിട്ടുതരണമെന്ന കോണ്‍ഗ്രസ് ആവശ്യം ജോസഫ് വിഭാഗം ചര്‍ച്ച ചെയ്തു. ഇതില്‍ ഏതെങ്കിലും ഒരു സീറ്റ് വിട്ടുകൊടുക്കാമെന്ന് ജോസഫ് ഫോണില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഏത് സീറ്റ് വേണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും ജോസഫ് വിഭാഗം അറിയിച്ചു.

രണ്ടു കൂട്ടര്‍ക്കും നാല് വീതം

രണ്ടു കൂട്ടര്‍ക്കും നാല് വീതം

ഇന്ന് വൈകീട്ട് യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കും. രണ്ടു സീറ്റ് ആവശ്യപ്പെട്ടിട്ട് ഒന്ന് തരാമെന്നാണ് ജോസഫ് പ്രതികരിച്ചത്. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ പ്രശ്‌നം തീരും. അല്ലെങ്കില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കേണ്ടി വരും. അംഗീകരിച്ചാല്‍ രണ്ടു പാര്‍ട്ടികളും നാല് വീതം സീറ്റുകളില്‍ കോട്ടയത്ത് മല്‍സരിക്കും.

ജോസഫ് ഗ്രൂപ്പിന്റെ പട്ടിക പുറത്ത്

ജോസഫ് ഗ്രൂപ്പിന്റെ പട്ടിക പുറത്ത്

ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയെ വച്ച് നടത്തിയ സര്‍വ്വെ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നതില്‍ മാറ്റമില്ല.

ഇടുക്കി, കുട്ടനാട് ഇങ്ങനെ

ഇടുക്കി, കുട്ടനാട് ഇങ്ങനെ

ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കും. എല്‍ഡിഎഫിന് വേണ്ടി ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനാണ് മല്‍സരിക്കുക. കുട്ടനാട് ജേക്കബ് എബ്രഹാം മല്‍സരിക്കും. എല്‍ഡിഎഫില്‍ എന്‍സിപിയുടെ സീറ്റാണിത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ എല്‍ഡിഎഫിന് വേണ്ടി രംഗത്തിറങ്ങുമെന്നാണ് വിവരം.

മൂവാറ്റുപുഴ കിട്ടുമോ

മൂവാറ്റുപുഴ കിട്ടുമോ

മൂവാറ്റുപുഴ മണ്ഡലം കോണ്‍ഗ്രസ് വിട്ടുകൊടുത്താല്‍ കേരള കോണ്‍ഗ്രസിന് വേണ്ടി ഫ്രാന്‍സിസ് ജോര്‍ജ് കളത്തിലിറങ്ങും. അങ്ങനെ സംഭവിച്ചാല്‍ ഇടുക്കിയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ തിരയേണ്ടി വരും. നോബിള്‍ ജോസഫിനാണ് സാധ്യത. പക്ഷേ, മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന് വേണ്ടി ജോസഫ് വാഴക്കന്‍ ചരടുവലി ശക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ വികാരവും മണ്ഡലത്തില്‍ ശക്തമാണ്.

പേരാമ്പ്രയില്‍ പുതുമുഖം

പേരാമ്പ്രയില്‍ പുതുമുഖം

കോതമംഗലത്ത് ഷിബു തെക്കുംപുറം, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസ്, പേരാമ്പ്രയിലും പുതുമുഖത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസുമായി ചര്‍ച്ചയിലാണെങ്കിലും സ്ഥാനാര്‍ഥികളെ ജോസഫ് വിഭാഗം കണ്ടുവെച്ചിട്ടുണ്ട്. സജി മഞ്ഞക്കടമ്പിലും അജിത് മുതിരമലയുമാണ് സാധ്യത.

കോണ്‍ഗ്രസ് ചര്‍ച്ചയില്‍...

കോണ്‍ഗ്രസ് ചര്‍ച്ചയില്‍...

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍ എന്നിവരാണ് തിരുവനന്തപുരത്ത് ജോസഫുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നത്. വൈകീട്ട് ചേരുന്ന യുഡിഎഫ് യോഗത്തില്‍ പ്രതികരണം അറിയിക്കും. അതേസമയം, തിരുവനന്തപുരത്ത് മുസ്ലിം ലീഗ് മുന്‍കൈയ്യെടുത്ത് മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ട്.

ബിജെഎസ് രണ്ടു സീറ്റ് ചോദിച്ചു

ബിജെഎസ് രണ്ടു സീറ്റ് ചോദിച്ചു

എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെസില്‍ നിന്ന് വിഘടിച്ച ബിജെഎസുമായിട്ടാണ് മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. രണ്ടു സീറ്റ് ബിജെഎസ് ചോദിക്കുന്നുണ്ട്. കോട്ടയത്തെ വൈക്കവും തൃശൂരിലെ ഒരു സീറ്റുമാണ് ചോദിക്കുന്നത്. ഇക്കാര്യത്തില്‍ സമവമായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുസ്ലിം ലീഗ്. ഒരു സീറ്റ് കൊടുക്കുമെന്ന സൂചനയുണ്ട്.

കക്ഷികള്‍ കൂടി, പ്രശ്‌നങ്ങളും

കക്ഷികള്‍ കൂടി, പ്രശ്‌നങ്ങളും

ഭാരതീയ ജനസേന അടുത്തിടെയാണ് യുഡിഎഫ് ക്യാമ്പിലെത്തിയത്. ശബരിമല വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ച നിലപാടിനെ അവര്‍ പിന്തുണച്ചു. ബിജെപി വഞ്ചിച്ചുവെന്നാണ് ആരോപണം. മുസ്ലിം ലീഗ് മുന്‍കൈയ്യെടുത്താണ് ഇവരെ യുഡിഎഫ് ക്യാമ്പിലെത്തിച്ചത്. ചാവക്കാട് ഐശ്വര്യ കേരള യാത്രയ്ക്കിടെയാണ് ബിജെഎസ് നേതാക്കള്‍ യുഡിഎഫ് വേദിയിലെത്തിയത്.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
PJ Joseph Faction ready to give up Poonjar and Kanjirappally seats for Congress in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X