കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപ്പനെ വിടാതെ ജോസഫ്, മത്സരിച്ചാല്‍ പാലായില്‍ സീറ്റ് ഉറപ്പ്, എന്‍സിപി വിടില്ലെന്ന് ശശീന്ദ്രന്‍

Google Oneindia Malayalam News

കോട്ടയം: എന്‍സിപി പിളരുകയാണെന്ന സൂചനകള്‍ക്കിടെ മാണി സി കാപ്പനെ യുഡിഎഫിലേക്ക് വീണ്ടും ക്ഷണിച്ച് പിജെ ജോസഫ്. സീറ്റ് ഉറപ്പാണെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി കാപ്പനെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ശശീന്ദ്രന്‍ പക്ഷം കടുത്ത എതിര്‍പ്പിലാണ്. അദ്ദേഹം കോണ്‍ഗ്രസ് എസ്സിലേക്ക് ശശീന്ദ്രന്‍ പക്ഷം പോകുമെന്ന വാദം ശക്തമായിരിക്കുകയാണ്. എന്നാല്‍ താന്‍ പോകില്ലെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കി. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍സിപി പിളരുമെന്ന് ഉറപ്പാണ്.

പാലാ തന്നെ നല്‍കും

പാലാ തന്നെ നല്‍കും

മാണി സി കാപ്പന്‍ പാലാ സീറ്റില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ യുഡിഎഫ് ആ സീറ്റ് നല്‍കുമെന്ന് ജോസഫ് പറയുന്നു. കാപ്പനാണെങ്കില്‍ പാലായില്‍ വിജയസാധ്യതയുണ്ട്. യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ കൈവശമുള്ള പാലാ സീറ്റ് വിട്ടുനല്‍കുമെന്നും ജോസഫ് വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫ് വിടുന്നതിനെ കുറിച്ചും പാലാ സീറ്റില്‍ മത്സരിക്കുന്നതിനെ കുറിച്ച് ആദ്യം അഭിപ്രായം പറയേണ്ടത് കാപ്പന്‍ തന്നെയാണെന്നും ജോസഫ് പറഞ്ഞു.

എന്‍സിപിയായി തന്നെ മത്സരിക്കാം

എന്‍സിപിയായി തന്നെ മത്സരിക്കാം

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ മത്സരിക്കുമെന്ന് നേരത്തെ ജോസഫ് പറഞ്ഞിരുന്നു. ഇത് കാപ്പന്‍ തള്ളിയിരുന്നു. അതേസമയം യുഡിഎഫിലെത്തിയാല്‍ എന്‍സിപിയായി തന്നെ മത്സരിക്കാമെന്നും അതിനായി പാലാ സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ഡിസംബറില്‍ കാപ്പനുമായി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയരുന്നു. എന്നാല്‍ അന്നും കാപ്പന്‍ മുന്നണി വിടാന്‍ തയ്യാറായിരുന്നില്ല.

എന്‍സിപിക്ക് ആശങ്ക

എന്‍സിപിക്ക് ആശങ്ക

എല്‍ഡിഎഫില്‍ ജോസ് കെ മാണിക്ക് ശക്തി കൂടുകയാണ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായത് മുന്നണിയുടെ പൊതുസ്വീകാര്യത വര്‍ധിപ്പിച്ചെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. കോട്ടയം ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളും വിജയിക്കാനായത് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. അതേസമയം ജോസിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സിപിഎമ്മിന്റെ ഈ നീക്കം എന്‍സിപിയെ തഴയുന്നുവെന്നതിന്റെ സൂചനയാണ്.

എന്‍സിപിയില്‍ തന്നെ

എന്‍സിപിയില്‍ തന്നെ

കോണ്‍ഗ്രസ് എസ്സില്‍ താന്‍ ചേരുമെന്നത് വെറും ഭാവനാ സൃഷ്ടിയാണെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. 40 വര്‍ഷമായി ഇടതുമുന്നണിയക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് എന്‍സിപി. മുന്നണി വിടേണ്ട സാഹചര്യമൊന്നും വന്നിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും എന്‍സിപി തന്നെയാണ് മത്സരിക്കുന്നത്. അക്കാര്യത്തില്‍ സംശയമില്ല. മുന്നണി മാറ്റം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇപ്പോഴുള്ള പ്രചാരണങ്ങള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

പാലാ സീറ്റ് നല്‍കില്ല

പാലാ സീറ്റ് നല്‍കില്ല

പാലാ സീറ്റില്‍ ചര്‍ച്ചയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും പറഞ്ഞു. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിക്ക് സീറ്റ് വാഗ്ദാനം ചെയ്തവരാണ് പ്രശ്‌നമുണ്ടാക്കുന്നത്. അതേസമയം തന്നെ യുഡിഎഫുമായി ഒരു ചര്‍ച്ചയും ഞങ്ങള്‍ നടത്തിയിട്ടില്ല. മുന്നണി മാറ്റം സംബന്ധിച്ച് കേന്ദ്ര നേതൃത്വം പറയുന്നത് കേള്‍ക്കും. കോണ്‍ഗ്രസ് എസിലേക്ക് പോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടേയില്ലെന്നും പീതാംബരന്‍ പറഞ്ഞു.

ശശീന്ദ്രന്‍ വിഭാഗം

ശശീന്ദ്രന്‍ വിഭാഗം

ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുകയാണ്. എല്‍ഡിഎഫ് വിടാനില്ലെന്ന് എന്‍സിപിയുടെ നിര്‍വാഹക സമിതി അംഗമായ തോമസ് കെ തോമസും വ്യക്തമാക്കി. മാണി സി കാപ്പന്‍ പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. പാലായില്‍ ജയിച്ചത് കൊണ്ട് പാലാ വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറല്ല. എന്നാല്‍ പാലായാണെങ്കിലും കുട്ടനാട് ആണെങ്കിലും, ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എല്‍ഡിഎഫ് ആണ്. അതേസമയം സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്നത് എല്‍ഡിഎഫ് നയമാണെന്നു തോമസ് കെ തോമസ് പറഞ്ഞു. പിണറായി വിജയനൊപ്പം ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിപിഎം ലക്ഷ്യമിടുന്നത്

സിപിഎം ലക്ഷ്യമിടുന്നത്

ഒരു ഘടകക്ഷി പിണങ്ങി പോവുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. കാപ്പനോട് വിയോജിപ്പുള്ള ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. പഴയ ഡിഐസി വിഭാഗം മാണി സി കാപ്പനൊപ്പം മുന്നണി വിടാനുള്ള മാനസികാവസ്ഥയിലാണ്. പീതാംബരന്‍ ശരത് പവാറിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കും. എലത്തൂര്‍ മണ്ഡലം തിരിച്ചെടുക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ടായിരുന്നു. മുമ്പ് എന്‍സിപി മത്സരിച്ചിരുന്ന ബാലുശ്ശേരിയുമായി വെച്ചുമാറാനും സാധ്യതയുണ്ട്. ജില്ലാ തലത്തില്‍ പീതാംബരന്‍ നടത്തുന്ന കൂടിക്കാഴ്ച്ചകള്‍ മുന്നണി മാറ്റത്തിന് ഒരുങ്ങാന്‍ വേണ്ടിയുള്ളതാണെന്ന് എന്‍സിപി വ്യക്തമാക്കുന്നു.

English summary
pj joseph says if mani c kappan contest in pala udf will allot that seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X