കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം കിട്ടാതെ പിന്നോട്ടില്ല.... യുഡിഎഫ് യോഗത്തിനും എത്തില്ല, നിലപാടില്‍ ഉറച്ച് ജോസഫ്!!

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിജെ ജോസഫ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വ്യക്തമാക്കി. ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന നേതൃയോഗം യുഡിഎഫ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ധാരണ നടപ്പായില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് തീരുമാനം നടപ്പാക്കാനുള്ള രാഷ്ട്രീയ മര്യാദ ജോസ് കെ മാണി പക്ഷം കാട്ടണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

1

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജോസ് കെ മാണി പഞ്ഞു. യുഡിഎഫ് തീരുമാനം അനുസരിച്ച് മാത്രം തീരുമാനിക്കും. മുന്നണി മാറ്റ ഭീഷണി ഉയര്‍ത്തി പിജെ ജോസഫ് യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗം ഉന്നതാധികാര സമിതി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേരുന്നുണ്ട്. ജോസ് വിഭാഗം നിലപാട് കര്‍ക്കശമാക്കിയതോടെ ജോസഫ് വിഭാഗം വീണ്ടും യോഗം ചേരുകയാണ്. നേരത്തെ ജോസഫ് വിഭാഗം ലയിച്ചപ്പോഴുള്ള സീറ്റ് ആനുപാതം വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാലിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരുന്നത്.

അതേസമയം ജോസഫ് പക്ഷം എല്ലാ ആവശ്യവും തള്ളിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചേ മതിയാകൂവെന്ന് കോണ്‍ഗ്രസും യുഡിഎഫും കടുത്ത നിലപാടെടുത്തതോടെയാണ് ജോസ് വിഭാഗം പുതിയ ഉപാധി വെച്ചത്. 2010ല്‍ കെഎം മാണി -പിജെ ജോസഫ് വിഭാഗങ്ങള്‍ ലയിച്ചപ്പോള്‍ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന ചിലര്‍ ഇപ്പോള്‍ മറുവശത്തേക്ക് പോയെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളിലും പഴയ അനുപാതം തന്നെ പാലിക്കണമെന്നാണ് ആവശ്യം.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസഫിനൊപ്പം പോയവര്‍ പ്രതിനിധീകരിക്കുന്ന രണ്ട് ഡിവിഷനുകളും വിട്ടുനല്‍കണം. ഉപാധി അംഗീകരിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് വിഭാഗം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യുഡിഎഫ് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അത് ചര്‍ച്ച ചെയ്യാനാണ് ചങ്ങനാശ്ശേരിയില്‍ യോഗം ചേരുന്നതെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇരുപക്ഷവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ യോഗത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം മതി തുടര്‍ ചര്‍ച്ചയെന്നാണ് യുഡിഎഫ് തീരുമാനം.

English summary
pj joseph says no backing off from kottayam president post demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X