കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Google Oneindia Malayalam News

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്ന് പാലാ ആയിക്കും. കെഎം മാണി വര്‍ഷങ്ങളോളം കൈവശം വച്ചിരുന്ന മണ്ഡലം അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് മാറിയത്. എന്‍സിപി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്നാല്‍ യുഡിഎഫ് വിട്ട് ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയ സാഹചര്യത്തില്‍ പാലാ വീണ്ടും ചര്‍ച്ചയാകുകയാണ്.

പാലാ വിട്ടുതരില്ലെന്ന് മാണി സി കാപ്പനും പാലാ മണ്ഡലത്തോട് കേരള കോണ്‍ഗ്രസിനുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നു ജോസ് കെ മാണിയും പ്രതികരിച്ചു. എന്നാല്‍ ഇതിനിടയില്‍ കളി മാറ്റി കളിക്കുകയാണ് പിജെ ജോസഫ്....

 പാലായില്‍ പിടിവലി

പാലായില്‍ പിടിവലി

പാലാ മണ്ഡലത്തെ ചൊല്ലി എല്‍ഡിഎഫില്‍ പോര് മുറുകുമെന്ന് തീര്‍ച്ചയാണ്. കാരണം ഇടതുമുന്നണിയിലെ രണ്ടു പാര്‍ട്ടികളാണ് ഈ മണ്ഡലത്തിന് വേണ്ടി അണിയറയില്‍ ഒരുക്കം നടത്തുന്നത്. ഒന്ന് നിലവിലെ എംഎല്‍എ മാണി സി കാപ്പനും. മറ്റൊന്ന് ജോസ് കെ മാണിയും. ജോസ് മുന്നണിയിലെത്തിയതോടെയാണ് പാലായെ ചൊല്ലി വിവാദം തുടങ്ങിയത്.

അടക്കി നിര്‍ത്തി സിപിഎം

അടക്കി നിര്‍ത്തി സിപിഎം

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന വേളയില്‍ ഏറെ മുഴച്ചുനിന്ന വിഷയം പാലാ മണ്ഡലമായിരുന്നു. എന്നാല്‍ സിപിഎം ഇടപെട്ട് രംഗം ശാന്തമാക്കി. സിപിഐ തലകുലുക്കി ശരിവയ്ക്കുകയും ചെയ്തു. അത് താല്‍ക്കാലികമാണ്. തിരഞ്ഞെടുപ്പ് അടുക്കവെ വീണ്ടും പൊട്ടിത്തെറിക്ക് സാധ്യത കൂടുതലാണ്.

അവസാനം പുറത്താകാന്‍ സാധ്യത

അവസാനം പുറത്താകാന്‍ സാധ്യത

കേരള കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലമാണ് പാലാ എന്നാണ് സിപിഎം നേതാക്കളുടെയും അഭിപ്രായം. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അവസാനം പുറത്താകുക മാണി സി കാപ്പനാകും. അദ്ദേഹത്തിനൊപ്പം എന്‍സിപി പൂര്‍ണമായും നില്‍ക്കുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.

തക്കം പാര്‍ത്ത് യുഡിഎഫ്

തക്കം പാര്‍ത്ത് യുഡിഎഫ്

എന്‍സിപിയിലെ ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പാലാ മണ്ഡലം നഷ്ടമായാല്‍ മാണി സി കാപ്പനാണ് തളരുക. അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയും മുന്നണിയും നില്‍ക്കാന്‍ സാധ്യതയില്ല. ഈ അവസരമാണ് യുഡിഎഫ് ഉപയോഗപ്പെടുത്തുക എന്നാണ് വിവരം.

പിജെ ജോസഫിന്റെ ലക്ഷ്യം

പിജെ ജോസഫിന്റെ ലക്ഷ്യം

മാണി സി കാപ്പനെ കൂടെ നിര്‍ത്താനാണ് പിജെ ജോസഫും ശ്രമിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുകയാണ് ജോസഫിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് മാണി സി കാപ്പനെ അദ്ദേഹം കൂടെ നിര്‍ത്തുന്നത്. എത്രത്തോളം വിജയിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

 സ്വഗതം ചെയ്യുന്നു

സ്വഗതം ചെയ്യുന്നു

യുഡിഎഫ് പാലായില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. മാണി സി കാപ്പന്‍ പാലായില്‍ ജയിക്കുമെന്ന് പൊതുവേയുള്ള അഭിപ്രായമാണ്. അദ്ദേഹത്തെ സ്വഗതം ചെയ്യുന്നു എന്നും പിജെ ജോസഫ് പറഞ്ഞു.

ചിത്രം അടിമുടി മാറും

ചിത്രം അടിമുടി മാറും

മാണി സി കാപ്പനെ യുഡിഎഫിലേക്ക് പിജെ ജോസഫ് ക്ഷണിക്കുമ്പോള്‍ കോട്ടയം ജില്ലയുടെ ചിത്രം അടിമുടി മാറും. പാലാ മണ്ഡലം എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ മാണി സി കാപ്പന്‍ കൂടെ പോരുമെന്ന് ജോസഫ് കണക്കുകൂട്ടുന്നു. മാണി സി കാപ്പനെ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായി പാലാ മാറും.

ചര്‍ച്ച തുടങ്ങി

ചര്‍ച്ച തുടങ്ങി

മാണി സി കാപ്പന്‍ ജോസഫ് ഗ്രൂപ്പിലെത്തിയാല്‍ കോട്ടയത്ത് അദ്ദേഹം കൂടുതല്‍ ശക്തനാകും. ജോസ് കെ മാണി വിഭാഗത്തെ ദുര്‍ബലമാക്കുക എന്ന ലക്ഷ്യത്തോടെ ജോസഫ് നടത്തുന്ന നീക്കങ്ങളുടെ മറ്റൊരു വിജയമാകും അത്. മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കുന്നത് സംബന്ധിച്ച് മുന്നണിയിലെ മുതിര്‍ന്ന നേതാക്കളോട് പിജെ ജോസഫ് ചര്‍ച്ച നടത്തി എന്ന വിവരങ്ങളും വരുന്നുണ്ട്.

കോണ്‍ഗ്രസ് പദ്ധതി

കോണ്‍ഗ്രസ് പദ്ധതി

പാലാ സീറ്റിന് വേണ്ടി കോണ്‍ഗ്രസ് പ്രത്യേക പദ്ധതി തയ്യാറാക്കി വരവെയാണ് പിജെ ജോസഫ് മറ്റൊരു കളം ഒരുക്കുന്നത്. പിസി ജോര്‍ജ് യുഡിഎഫിലെത്താന്‍ കരുനീക്കം നടത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജോര്‍ജിന് പാലാ വിട്ടുകൊടുത്ത് പൂഞ്ഞാര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന കാര്യവും ചര്‍ച്ചയിലാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ട് എന്നാണ് വിവരം.

ജോസ് തളരുന്നു

ജോസ് തളരുന്നു

ജോസ് പക്ഷത്ത് നിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ജോസഫ് പക്ഷത്തേക്ക് മാറും എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗികമായ വിജയം ജോസഫ് നേടിക്കഴിഞ്ഞു. ജോസഫ് എം പുതുശേരി, ഇജെ അഗസ്റ്റിന്‍ എന്നിവര്‍ ജോസഫ് പക്ഷത്തേക്ക് മാറി കഴിഞ്ഞു. അഗസ്റ്റിനെ യുഡിഎഫ് കോട്ടയം ജില്ലാ അധ്യക്ഷനാക്കാനാണ് നീക്കം.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

പിസി തോമസ്, പിസി ജോര്‍ജ് എന്നിവര്‍ യുഡിഎഫിലെത്താനുള്ള താല്‍പ്പര്യം അറിയിച്ചുകഴിഞ്ഞു. ഇതിനൊപ്പം മാണി സി കാപ്പന്‍ കൂടെ യുഡിഎഫ് പക്ഷത്തെത്തിയാല്‍ ജോസ് കെ മാണിക്കും എല്‍ഡിഎഫിനും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അഗ്നിപരീക്ഷയാകും. ഇത് എങ്ങനെ എല്‍ഡിഎഫ് നേരിടുമെന്ന് കാത്തിരുന്ന് കാണാം.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

കെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീംകെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീം

English summary
PJ Joseph welcomed Mani C Kappan MLA to contest Pala constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X