ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ചു: മോഷ്ടാവായ യുവാവ് പിടിയിൽ, തട്ടിക്കൊണ്ടുപോയെന്ന് ബന്ധുക്കൾ
കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ശേഷം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മോഷണക്കേസിലെ പ്രതിയായ യുവാവാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. കോട്ടയം കറുകച്ചാലിലാണ് സംഭവം. 19 കാരനായ കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാനാണ് പിടിയിലായിട്ടുള്ളത്. ഫേസ്ബുക്കിൽ നിന്ന് ഒരു വർഷം മുമ്പ് പരിചയപ്പെട്ട പെൺകുട്ടിയെയാണ് പ്രതി അതിക്രമത്തിനിരയാക്കിയത്.
യുവാവുമായുള്ള പ്രണയത്തെത്തുടർന്ന് അർദ്ധരാത്രി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വെച്ചാണ് പെൺകുട്ടിയെ യുവാവ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. കോട്ടയത്ത് നിന്ന് യുവാവിന്റെ ബൈക്കിലാണ് ഇരുവരും കൊല്ലത്തേക്ക് പോയതെന്നാണ് പോലീസ് നൽകുന്ന വിവരം.

യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കളാണ് കറുകച്ചാൽ പോലീസിൽ അറിയിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുടർന്ന് കൊല്ലം കടയ്ക്കലിലെത്തിയപ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ തകരാറിലായതോടെ വണ്ടി തള്ളിക്കൊണ്ട് പോകുന്നതിനിടെയാണ് പോലീസ് ഇരുവരെയും പിടികൂടുന്നത്. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് ഇവരുവരും പിടിയിലാവുന്നത്.












Click it and Unblock the Notifications