വ്യാജരേഖയുണ്ടാക്കി ജോലി നേടിയ പരാതിയില്‍ സതിയമ്മയ്ക്കെതിരെ കേസ്; നേരിടുമെന്ന് സതിയമ്മ
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്ക് ചെയ്ത് തന്ന കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് അദ്ദേഹത്തെ പുകഴ്ത്തിയ സതിയമ്മയ്ക്കെതിരെ കേസെടുത്തു. ഇവരെ നേരത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. ഇവര്‍ പുതുപ്പള്ളി മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയിലാണ് കേസെടുത്തത്.
രേഖകള്‍ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോളാണ് സതിയമ്മയ്ക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസിന് പരാതി നല്‍കിയത്. പുതുപ്പള്ളി വെറ്ററിനറി സെന്റിനറി ജോലി ചെയ്തിട്ടില്ലെന്നും, ഒപ്പിടുകയോ, വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ജിജി മോളുടെ പരാതിയില്‍ പറയുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോള്, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരെയും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ബിനുവിനെതിരെ വകുപ്പ്തല നടപടിക്കും സാധ്യതയുണ്ട്.

അതേസമയം സതിയമ്മ ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാല്‍ പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് ആരോപണം. പുതുപ്പള്ളി മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തുവെന്നാണ് സതിയമ്മയ്ക്കെതിരായ എഫ്ഐആറില്‍ പറയുന്നത്. കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നത്. അതേസമയം കേസിനെ ധൈര്യമായി നേരിടുമെന്നും, കോണ്‍ഗ്രസ് ഒപ്പമുണ്ടെന്നും സതിയമ്മ പറഞ്ഞു.
കേസിനെ നിയമപരമായി തന്നെ നേരിടും. മറ്റ് കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും സതിയമ്മ പറയുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് മാത്രമാണ് ചെയ്തത്. ഒരിക്കലും നുണ പറഞ്ഞിട്ടില്ല. എന്താണ് പരാതി കൊടുക്കാനുള്ള കാരണം എന്ന് അറിയില്ല. ലിജിമോളോട് മുമ്പ് ചോദിച്ചപ്പോള്‍ ചേച്ചി ധൈര്യമായി ചെയ്തോളൂ എന്നായിരുന്നു മറുപടി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസില്‍ അവര്‍ തന്നെ പ്രതികരിക്കുമെന്നും സതിയമ്മ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസുകാര്‍ തനിക്കൊപ്പമുണ്ടെന്ന ധൈര്യമുണ്ടെന്നും അവര്‍ പറഞ്ഞു. താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും, ആറ് മാസം വീതം ഊഴംവെച്ചാണ് സ്വീപ്പര്‍ ജോലി ചെയ്തിരുന്നതെന്നും സതിയമ്മപറഞ്ഞിരുന്നു. അതേസമയം പിരിച്ചുവിട്ടത് അനധികൃതമാണെന്ന് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു സതിയമ്മ. ലിജിമോള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലും, തന്റെ വീട്ടിലെ അവസ്ഥ കൂടി മനസ്സിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും സതിയമ്മ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദം തള്ളിയാണ് ലിജിമോള്‍ രംഗത്ത് വന്നത്. തന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും, തന്റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ലെന്നും, ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ തനിക്കില്ലെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് തന്റെ പേരില്‍ മറ്റൊരാള്‍ ജോലി ചെയ്തിരുന്ന കാര്യം അറിഞ്ഞതെന്നും ലിജിമോള്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications