പെണ്‍കുട്ടിയുമായി പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ, പിന്നാലെ പീഡനം: യുവാവും അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു ( 21 ), ഇതിന് കൂട്ടുനിന്ന അമ്മ ടിന്റു ( 40 ) ഇവരുടെ അണ്‍ സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് ( 44 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

kerala

ഇക്കഴിഞ്ഞ പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഉറുമ്പയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പൊലീസ് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ് ഐ ജെ വിജിമോന്‍, എ എസ് ഐ രാംദാസ്, സീനിയര്‍ സി പി ഒ രതിഷ്, വനിത സി പി ഒ സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.

അതേസമയം, കൊല്ലത്ത് യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് രാത്രി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. തങ്കശേരി ബിഷപ്പ് ഹൗസിന് സമീപം ആല്‍വിന്‍ ( 19 ) ആണ് അറസ്റ്റിലായത്. വയറു വേദനയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊല്ല്ം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+