കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം, ബിജപി കൗണ്‍സിലറടകം 50 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ആളുടെ മൃതദേഹം ശ്മാശാനത്തില്‍ സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ ബിജെപി കൗണ്‍സിലറടക്കം കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടം കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, മൃതദേഹത്തോട് അനാധരവ് കാട്ടി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോട്ടയം മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മൃതദേഹം ദഹിപ്പിക്കുന്നത് തടയുകയായിരുന്നു.

kottayam

കോട്ടയം നഗരസഭ ലൂര്‍ദ് വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറാണ് കേസില്‍ ഒന്നാം പ്രതി. കോട്ടയം ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്‌കാരമാണ് ഹരികുമാറിന്റെ നേതൃത്വത്തില്‍ തടഞ്ഞത്. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തില്‍ വെച്ചാണ് സംസ്‌കാരം നടത്താനിരിക്കുന്നത്. എന്നാല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഔസേപ്പ് മരിച്ചത്. പരിശോധനയില്‍ ഇദ്ദേഹത്തിന് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ചതോടെ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ കെട്ടിയടയ്ക്കുകയായിരുന്നു. ജില്ലാ ഭരണകുടമാണ് ഇവിടെ സംസ്‌കാരിക്കാന്‍ തിരുമാനമെടത്തത്. എന്നാല്‍ ജനവാസ മേഖലയില്‍ ഉള്ള ശ്മശാനത്തില്‍ സംസ്‌കാരം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാട് എടുക്കുകയായിരുന്നു.

Recommended Video

cmsvideo
Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam

ഒഴിഞ്ഞ സ്ഥലത്ത് ശ്മശാനങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇവിടെ തന്നെ എത്തിച്ചതെന്നും ജോര്‍ജ്ജ് സ്ഥിരം സന്ദര്‍ശിക്കുന്ന പള്ളിയില്‍ എന്തേ സംസ്‌കാരം നടത്താത്തതെന്നുമാണ് നാട്ടുകാരുട ചോദ്യം. കൊവിഡ് ബാധിച്ച് മരിച്ച ഒരാളെ സംസ്‌കരിച്ചാല്‍ രോഗം ബാധിച്ച് മരിക്കുന്ന മറ്റുള്ളവരേയും ഇവിടെ കൊണ്ട് അടക്കുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ശ്മശാനത്തിന് സമീപം നിരവധി വീടുകള്‍ ഉണ്ടെന്നും ഇവിടെ ഉള്ളവരിലേക്ക് രോഗം പടരാന്‍ ഇടയുണ്ടന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം, മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ രാത്രിയോടെ സംസ്‌കരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം ഇവിടെ സംസ്‌കരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ഞായറാഴ്ച രാത്രി 10.30 യോടെ കനത്ത സുരക്ഷയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കോട്ടയത്തെ പ്രതിഷേധം; പോലീസ് സന്നാഹത്തിൽ മുട്ടമ്പലത്ത് തന്നെ കൊവിഡ് രോഗിയെ സംസ്കരിച്ചുകോട്ടയത്തെ പ്രതിഷേധം; പോലീസ് സന്നാഹത്തിൽ മുട്ടമ്പലത്ത് തന്നെ കൊവിഡ് രോഗിയെ സംസ്കരിച്ചു

സ്വപ്‌ന സുരേഷില്‍ നിന്ന് വീണ്ടും പണം കണ്ടെത്തി; നേരത്തെ 1 കോടിയിലേറെ രൂപ; ഇപ്പോള്‍ 45 ലക്ഷംസ്വപ്‌ന സുരേഷില്‍ നിന്ന് വീണ്ടും പണം കണ്ടെത്തി; നേരത്തെ 1 കോടിയിലേറെ രൂപ; ഇപ്പോള്‍ 45 ലക്ഷം

പ്രതിദിനം 50000 കടന്ന് രാജ്യത്തെ രോഗികള്‍; ആകെ വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നുപ്രതിദിനം 50000 കടന്ന് രാജ്യത്തെ രോഗികള്‍; ആകെ വൈറസ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു

English summary
Kottayam police have registered case against 50 people for stopping the body of covid patient for Cremation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X