കാക്കിക്കുള്ളിലെ 'കുറ്റവാളി'; മാങ്ങ മോഷ്ടിച്ച പൊലീസുകാരന് ബലാത്സംഗക്കേസിലും പ്രതി, സസ്പെന്ഷന്
കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ മാങ്ങ മോഷ്ടിച്ച പൊലീസുകാരന് സ്ഥിരം കുറ്റവാളി. ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ ഷിഹാബ് ബലാത്സംഗ കേസിലെ പ്രതിയാണ്. ഈ കേസില്‍ നിലവില്‍ ഇയാള്‍ വിചാരണ നേരിടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
2019-ല്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് ഇയാള്‍ വിചാരണ നേരിടുന്നത്. ഈ കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്ക് എതിരേ കേസുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്സ് സ്റ്റാളില്‍ നിന്ന് മാങ്ങ മോഷ്ടിച്ചത്. യൂണിഫോമിലായിരിക്കെ ആണ് ഇയാള്‍ മോഷണം നടത്തിയത്. കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വെളിവായത്.
കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് നാസര്‍ എന്നയാള്‍ നടത്തുന്ന പഴക്കടയില്‍ നിന്നാണ് ഇയാള്‍ മാങ്ങ മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടെ ആണ് ഇയാള്‍ മോഷണം നടത്തിയത്.
600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ഷിഹാബ് സ്കൂട്ടറിന്റെ സ്റ്റോറേജില്‍ വെച്ച് കൊണ്ടുപോയത്. സി സി ടി വിയില്‍ വണ്ടിയുടെ നമ്പര്‍ അടക്കം വ്യക്തമായി പതിഞ്ഞിരുന്നു. ഇതോടെയാണ് മോഷണം നടത്തിയത് ഷിഹാബ് ആണ് എന്ന് വ്യക്തമായത്.
രാവിലെ കട തുറന്നപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി നാസര്‍ മനസ്സിലാക്കിയത്. ഇതോടെ സി സി ടി വി പരിശോധിക്കുകയായിരുന്നു. മോഷണ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ് എന്ന് കാഞ്ഞിരപ്പള്ളി പൊലീസിന്റെ അറിയിച്ചു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications