കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂഞ്ഞാർ ഇത്തവണയും പിസി ജോർജിനൊപ്പമോ? ചരിത്രം ആവർത്തിക്കുമോ, പൂഞ്ഞാറിൽ മത്സരം കനക്കും

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാർ. കോട്ടയം ജില്ലയിൽ കടുത്ത മത്സരം നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്ന് കൂടിയാണിത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പൂഞ്ഞാര്‍ വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലം കൂടിയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥി ജനവിധി തേടിയ പി സി ജോർജ്ജ് പ്ലാത്തോട്ടമാണ്സ്വതന്ത്രന്‍ സ്ഥാനാര്‍ഥിയായി വിജയിച്ചത്. കേരളാ കോണ്‍ഗ്രസ്സ് (എം) നേതാവ് ജോർജ്ജ്കുട്ടി അഗസ്റ്റിയെയാണ് 43.65 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

Recommended Video

cmsvideo
മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ?; മണ്ഡലം കൈവിടില്ലെന്ന് ലീഗ്..അട്ടിമറി പ്രതീക്ഷിച്ച് സിപിഎംമഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ?; മണ്ഡലം കൈവിടില്ലെന്ന് ലീഗ്..അട്ടിമറി പ്രതീക്ഷിച്ച് സിപിഎം

 കേരള കോൺഗ്രസിനൊപ്പം

കേരള കോൺഗ്രസിനൊപ്പം


കെ എം ജോർജ്ജിന്റെ വരവോടെയാണ് പൂഞ്ഞാർ മണ്ഡലം കേരള കോൺഗ്രസിനൊപ്പം നിൽക്കാൻ ആരംഭിച്ചത്. ഇതോടെ ഈ മണ്ഡലത്തിൽ കേരള കോൺഗ്രസ് ആധിപത്യമുറപ്പിക്കുകയും ചെയ്തു. 1957ലും 1960 ലും വിജയിച്ച കോൺഗ്രസിന് പിന്നീട് പൂഞ്ഞാറിൽ മത്സരിക്കാൻ കഴിഞ്ഞില്ല. ഇടക്കാലത്ത് ഈ പ്രവണതയ്ക്ക് മാറ്റം സംഭവിച്ചെങ്കിലും ഇടത്- വലത് മുന്നണികൾക്ക് വേണ്ടിയും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെയാണ് ജനവിധി തേടിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോൺഗ്രസ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയതോടെ കോൺഗ്രസ് ഇത്തവണ പൂഞ്ഞാറിൽ മത്സരിച്ചേക്കുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

 കേരള കോൺഗ്രസിന്

കേരള കോൺഗ്രസിന്


1967ൽ കേരള കോൺഗ്രസിന്റെ സ്ഥാപക ചെയർമാനായിരുന്ന കെ എം ജോർജാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലേക്കെത്തിയത്. ഇതോടെ പൂഞ്ഞാർ മണ്ഡലം കേരള കോൺഗ്രസിന്റെ അധീനതയിലാവുകയും ചെയ്തിരുന്നു. 1967 മുതൽ 1970 വരെയും 1970 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ കെ എം ജോർജ് തന്നെയാണ് ഈ മണ്ഡലത്തെ അടക്കി ഭരിച്ചിരുന്നത്. 1977ൽ മാത്രമാണ് കേരള കോൺഗ്രസിൽ നിന്ന് തന്നെയുള്ള വിജെ ജോസഫ് തിരഞ്ഞെടുക്കപ്പെടുന്നത്.

 പിസിയ്ക്ക് ആധിപത്യം

പിസിയ്ക്ക് ആധിപത്യം


1980ലും 1982ലും പിസി ജോർജിനൊപ്പമാണ് പൂഞ്ഞാർ നിന്നിരുന്നത്. 1987ൽ ജനതാദളിലെ പ്രഫസർ എൻ എം ജോസഫിനോട് പിസി ജോർജ് പരാജയപ്പെടുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് ജോയ് എബ്രഹാം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പിന്നീട് പൂഞ്ഞാർ മണ്ഡലം പിസി ജോർജിനൊപ്പമായിരുന്നു പൂഞ്ഞാർ നിന്നത്.

 പാർട്ടികളിലൂടെ

പാർട്ടികളിലൂടെ

കേരള കോൺഗ്രസ് നേതാവായിരുന്ന പിസി ജോർജ് 2006ൽ കേരള കോൺഗ്രസ് സെക്കുലർ പാർട്ടിക്കും 2016ൽ കേരള ജനപക്ഷം പാർട്ടിയ്ക്കും രൂപം നൽകിക്കൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും യുഡിഎഫിനേയും മറികടന്ന് അട്ടിമറി വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. 64 വയസ്സ് പൂർത്തിയായ പൂഞ്ഞാർ മണ്ഡലത്തിൽ 32 വർഷവും പിസി ജോർജ് തന്നെയായിരുന്നു ജനപ്രതിനിധിയായിരുന്നത്.

 മണ്ഡലം ശക്തം

മണ്ഡലം ശക്തം

2011ൽ പൂഞ്ഞാർ മണ്ഡലം പുനർനിർണ്ണയിച്ചതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുണ്ടക്കയവും എരുമേലിയും പാറത്തോടും പൂഞ്ഞാർ മണ്ഡലത്തോട് ചേർക്കുകയായിരുന്നു. ഇതിന് പുറമേ ഈരാറ്റുപേട്ട നഗരസഭ, പൂഞ്ഞാർ, തെക്കേക്കര, തിടനാട്, തീക്കോയി, കുട്ടിക്കൽ, പാറത്തോട്, മുണ്ടക്കയം, എരുമേലി, കോരുത്തോട് എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് പൂഞ്ഞാർ.

English summary
Poonjar assembly constituency history and milestones in Kerala politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X