ഒറ്റയാന് 'പിസി' ഇല്ല... ഇനി തോറ്റ എംഎല്‍എ; അട്ടിമറിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും മത്സരിച്ച് ജയിച്ച പിസി ജോര്‍ജ്ജിന് ഇത്തവണ പൂഞ്ഞാറിന്റെ ജനസമ്മതിയില്ല. ഇത്തവണയും മൂന്ന് മുന്നണികോളടും എതിരിട്ട പിസി ജോര്‍ജ്ജ് പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സെബാസ്റ്റിയന് കുളത്തുങ്കലിനോട് ആണ് പിസി ജോര്‍ജ്ജ് ജയിച്ചത്. വോട്ടര്‍മാരെ വെല്ലുവിളിച്ചുകൊണ്ട് പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിശദാംശങ്ങള്‍ നോക്കാം...
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

പിസി ജോര്‍ജ്ജിനെ പാഠം പഠിപ്പിച്ചു
പിസി ജോര്‍ജ്ജിനെ പൂഞ്ഞാറുകാര് കൈവിട്ടിരിക്കുകയാണ്. അമിതാത്മവിശ്വാസത്തിലാണ് പിസി ജോര്‍ജ്ജ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണത്തെ പോലെ ഇരുപതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നായിരുന്നു ജോര്‍ജ്ജിന്റെ അവകാശവാദം.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
പിസി ജോര്‍ജ്ജിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ സ്ഥാനാര്‍ത്ഥിത്വം. എല്‍ഡിഎഫിന്റെ വോട്ട് ബാങ്കിനൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ കൂടി എത്തിയതോടെ സെബാസ്റ്റിയന് കുളത്തുങ്കലിന്റെ വിജയം എളുപ്പമായി.

ജോര്‍ജ്ജിന്റെ അവകാശവാദം
ഈരാട്ടുപേട്ടയിലെ വോട്ടുകള്‍ എണ്ണുമ്പോള്‍ എതിരാളികള്‍ക്ക് ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും. എന്നാല്‍ അതിന് ശേഷം വോട്ടെണ്ണുമ്പോള്‍ പിസി ജോര്‍ജ്ജ് ആയിരിക്കും മുന്നില്‍ എന്നായിരുന്നു ഷോണ്‍ ജോര്‍ജ്ജിന്റേയും അവകാശവാദം. എന്നാല്‍ തുടക്കത്തില്‍ അല്ലാതെ ഒരു ഘട്ടത്തില്‍ പോലും ലീഡിലേക്ക് എത്താന്‍ പിസി ജോര്‍ജ്ജിന് സാധിച്ചില്ല.

വോട്ടര്‍മാരോടുള്ള വെല്ലുവിളി
പ്രചാരണത്തിനിടെ പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വളരെ രൂക്ഷമായ ഭാഷയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങളുടെ വോട്ട് വേണ്ടെന്ന് പോലും അദ്ദേഹം വോട്ടര്‍മാരെ വെല്ലുവിളിച്ചു. ഇത് അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ടാകും എന്നാണ് വിലയിരുത്തുന്നത്.

മുസ്ലീം വിരുദ്ധത
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു പിസി ജോര്‍ജ്ജിന്. എന്നാല്‍ ഈ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് ജോര്‍ജ്ജ് നടത്തിയത്. എസ്ഡിപിഐയുമായും ഉടക്കിലായിരുന്നു ജോര്‍ജ്ജ്. ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകളെ ഏകീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇത്.

കാല് നൂറ്റാണ്ടിന് ശേഷം
1996 മുതല്‍ പിസി ജോര്‍ജ്ജ് ആണ് പൂഞ്ഞാറിന്റെ എംഎല്‍എ. പലതവണ പാര്‍ട്ടിയും മുന്നണിയും ഒക്കെ മാറി. ഒരുതവണ എല്ലാ മുന്നണികളോടും ഒറ്റയ്ക്ക് മത്സരിച്ചു. അതിന് മുമ്പ് 1980 ലും 1982 ലും പൂഞ്ഞാറിന്റെ എംഎല്‍എ ആയി. ഒടുവില്‍ കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ പിസി ജോര്‍ജ്ജ് പരാജയപ്പെടുകയും ചെയ്തു.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications