നിന്നെ നശിപ്പിക്കും... രക്ഷപ്പെടാന്‍ മാര്‍ഗം നോക്കുക; പിസി ജോര്‍ജിന് കോണ്‍ഗ്രസ് നേതാവിന്റെ ഫോണ്‍
കോട്ടയം: തന്നെ നശിപ്പിക്കാനാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ശ്രമിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഇരുവരും ഒരുമിച്ച് പോകാമെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞു. ഞാന്‍ അതിന് തയ്യാറായി. പിന്നീട് മാസങ്ങള്‍ കഴിഞ്ഞു. ചര്‍ച്ച നടക്കുന്നു എന്ന് മാധ്യമങ്ങളില്‍ പതിവായി വാര്‍ത്ത വരുമ്പോഴും ഒരു ചര്‍ച്ചകളും നടന്നിരുന്നില്ല. പിന്നീടാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ ഫോണില്‍ വിളിച്ചതും സൂക്ഷിക്കണമെന്ന് പറഞ്ഞതും.

മുന്നണിയിലെടുക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. നശിപ്പിക്കാനാണ് നീക്കം. രക്ഷപ്പെടാന്‍ മാര്‍ഗം നോക്കിക്കോ എന്നും ആ വ്യക്തി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ പേര് പുറത്തുവിടുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. ജയിക്കുമോ തോല്‍ക്കുമോ എന്ന കാര്യത്തില്‍ ടെന്‍ഷനില്ല. ജയിച്ചാല്‍ ശരിക്കൊപ്പം നില്‍ക്കുമെന്നും പിസി ജോര്‍ജ് പറയുന്നു.
പൂഞ്ഞാറില്‍ ഇത്തവണയും പിസി ജോര്‍ജ് ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. ഒരു മുന്നണിയുടെയും പിന്തുണയില്ല. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പൂഞ്ഞാറില്‍ മല്‍സരിക്കുന്നുണ്ട്. 2016 ആവര്‍ത്തിച്ച് പിസി ജോര്‍ജ് ജയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം കൂടിയാണ് പൂഞ്ഞാര്‍.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
കഴിഞ്ഞ തവണ മുസ്ലിം സംഘടനകള്‍ പിസി ജോര്‍ജിനൊപ്പമുണ്ടായിരുന്നു. ഇത്തവണ അവരും കൈവിട്ടു. പിസി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയാണ് അതിന് കാരണം. പ്രസ്താവന തെറ്റായി പോയെന്നും മാപ്പ് ചോദിക്കുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇത്തവണ ഹിന്ദു സംഘടനകളെയും ക്രൈസ്തവ സഭകളെയും കൂടെ നിര്‍ത്താന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നുണ്ട്.
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications