കോട്ടയത്ത് പോളിംഗ് ഡ്യൂട്ടിയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട്: ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരകുടെ തപാൽ വോട്ടിംഗ് നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ മൂന്ന് വരെയാണ് പോളിംഗ് നടക്കുക. ഇതിനായി ജില്ലയിലെ ഒൻപതു നിയോജക മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഫോറം 12ല്‍ കൃത്യമായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് രാവിലെ ഒന്‍പതു മുതൽ അഞ്ചു വരെ തിരിച്ചറിയൽ രേഖയുമായി ഈ കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. കേന്ദ്രങ്ങളുടെ പട്ടിക ചുവടെ. മണ്ഡലം, പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍.

പാലാ- കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ, കടുത്തുരുത്തി-സെന്‍റ് മേരീസ് ബോയ്‌സ് എല്‍പിഎസ് കുറവിലങ്ങാട്, വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്എസ്എസ് വൈക്കം, ഏറ്റുമാനൂര്‍-സെന്‍റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ നഴ്സറി സ്കൂൾ, കോട്ടയം, പുതുപ്പള്ളി-പിടിഎം ഗവൺമെന്റ് എച്ച്എസ്. വെള്ളൂര്‍ പാമ്പാടി, ചങ്ങനാശേരി-ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് യുപിഎസ് ചങ്ങനാശേരികാഞ്ഞിരപ്പള്ളി-ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ വാഴൂര്‍, പൂഞ്ഞാര്‍-സെന്‍റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല് എന്നിവിടങ്ങളിലാണ് തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications