കന്യാസ്ത്രീ മഠത്തിലെ പെൺകുട്ടിയുടെ മരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. പെണ്‍കുട്ടിയുടേത് മുങ്ങി മരണമാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പാലിയേക്കര ബസേലിയന് മഠത്തിലാണ് ദിവ്യ പി ജോണ്‍ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠത്തില്‍ കന്യാസ്ത്രീ ആകാന്‍ പഠിച്ച് കൊണ്ടിരുന്ന വിദ്യാര്‍ത്ഥിനി ആയിരുന്നു ദിവ്യ.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് പറയുന്നുത്. ശരീരത്തില്‍ ബലപ്രയോഗം നടന്നതായുളള ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിലുളള ചെറിയ മുറിവ് കിണറ്റില്‍ വീഴുമ്പോള്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം. പെണ്‍കുട്ടിയുടെ കാലില്‍ ആണ് ചെറിയ മുറിവുളളത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വിദഗ്ധരായ രണ്ട് ഫോറന്‍സിക് സര്ജന്മാര് മേല്‍നോട്ടം വഹിച്ചു. മരിച്ച ദിവ്യ പി ജോണ്‍ ചുങ്കപ്പാറ സ്വദേശിനിയാണ്. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വലിയൊരു ശബ്ദം കേട്ടതായാണ് മഠത്തിലെ മറ്റ് അന്തേവാസികള്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി കിണറ്റില്‍ വീണതായി കണ്ടെത്തിയത്.
തുടര്‍ന്ന് മഠത്തിലെ അന്തേവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. മാത്രമല്ല ഫയര്‍ഫോഴ്സിനെയും വിളിച്ച് സഹായം തേടി. ദിവ്യയെ കിണറില്‍ നിന്ന് പുറത്തേക്ക് എടുത്തത് ഫയര്‍ ഫോഴ്സ് എത്തിയാണ്. എന്നാല്‍ ജീവന് രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദിവ്യയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ശക്തമാണ്.
സംഭവത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. പത്തനംതിട്ട എസ്പിയോട് വനിതീ കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്. ദിവ്യ അബദ്ധത്തില്‍ കാല് വഴുതി വീണതാകാമെന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതല്ല ദിവ്യ ആത്മഹത്യ ചെയ്തതാണോ അതോ ആരെങ്കിലും മനപ്പൂര്‍വ്വം കിണറ്റിലേക്ക് തളളി ഇട്ടതാണോ എന്നതടക്കമുളള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. തിരുവല്ല ഡിവൈഎസ്പിയുടേ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications