കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഗർഭിണിയ്ക്ക് കൊവിഡ്: യുവതി എത്തിയത് ദുബായിൽ നിന്ന്!! ചികിത്സയിലുള്ളത് 20 പേർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിയായ 26കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 11ന് എത്തിയ ഗര്‍ഭിണിയായ യുവതി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. എന്നാൽ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെയ് 28ന് ഇവരുടെ സാമ്പിള്‍ പരിശോധയ്ക്കയച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

 ഇന്ന് കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്! ജില്ലയിൽ 29 പോസിറ്റീവ് കേസുകൾ ഇന്ന് കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 4 പേർക്ക്! ജില്ലയിൽ 29 പോസിറ്റീവ് കേസുകൾ

കൊവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീണ്ടൂര്‍ സ്വദേശി(31) രോഗമുക്തനായി. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ യുവാവിന് മെയ് 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്ന് ഇയാളെ ഇന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തുിട്ടുണ്ട്. നിലവിൽ ജില്ലയില്‍ കൊവിഡ് ബാധിച്ച് 20പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3659 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയരാക്കി. 3200 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 420 സാമ്പിളുകളുടെ ഫലംകൂടി വരാനുണ്ട്.

 pregnant-156

കേരളത്തില്‍ ശനിയാഴ്ച 58 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു.

17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്‌നാട്-9, തെലുങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

English summary
Pregnant woman tests coronavirus positive in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X