Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഇന്ന് മുതല്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാം; എന്താണ് ആബ്‌സെന്റീ വോട്ട്?

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഇന്ന് മുതല്‍. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഇന്ന് മുതല്‍ സെപ്റ്റംബര്‍ 2 വരെ സ്വന്തം വീടുകളില്‍ വോട്ട് രേഖപ്പെടുത്താം. ആബ്‌സെന്റീ വോട്ട് അഥവാ അസന്നിഹിത വോട്ട് എന്നാണ് ഇതിന് പറയുന്നത്.

പോളിംഗ് ദിവസം വിവിധ കാരണങ്ങളാല്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്തവരാണ് അസന്നിഹിതരായ വോട്ടര്‍മാര്‍. ഇവര്‍ക്കായി പ്രത്യേക തപാല്‍ വോട്ടിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത്തവണ ജില്ലയില്‍ 2549 പേര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതിനായുള്ള അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അസന്നിഹിതരായ വോട്ടര്‍മാരില്‍ 2549 പേരില്‍ 350 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവരും 2199 പേര്‍ 80 വയസിന് മുകളിലുള്ളവരുമാണ്.

puthuppally by election

തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയവര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. അസന്നിഹിതരായ വോട്ടര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസസ്ഥലത്ത് വെച്ച് തന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. അസന്നിഹിത വോട്ടിനായി അപേക്ഷ നല്‍കിയവരുടെ വീടുകളില്‍ പ്രത്യേക പോളിംഗ് സംഘം സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്തുക.

ഈ അവസരത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വോട്ട് ചെയ്യാന്‍ സാധിക്കില്ല. അസന്നിഹിത വോട്ട് രേഖപ്പെടുത്താന്‍ 15 ടീമുകളാണുള്ളത്. ഒരു മൈക്രോ ഒബ്സര്‍വര്‍, പ്രീസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഒരു ടീമിലുള്ളത്. ബി എല്‍ ഒമാരുടെ സഹായത്തോടെ വീട് കണ്ടെത്തിയാണ് സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടിംഗിനായി വീട്ടിലെത്തുക.

അതിനിടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗും ഇന്ന് ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച കാന്‍ഡിഡേറ്റ് സെറ്റിംഗ് ആറ് വരെ നീളും. കേന്ദ്ര നിരീക്ഷകന്റെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ബസേലിയസ് കോളജിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുക

വരണാധികാരിക്കാണ് ഇതിന്റെ ചുമതല. പോളിംഗ് ബൂത്തുകളിലേക്ക് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനു മുന്‍പുള്ള അവസാന ഘട്ട സജ്ജീകരണങ്ങളാണ് കാന്‍ഡിഡേറ്റ് സെറ്റിംഗില്‍ ഉള്‍പ്പെടുന്നത്. ആദ്യം സ്ഥാനാര്‍ഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബല്‍ ബാലറ്റ് യൂണിറ്റില്‍ വെച്ച് സീല്‍ ചെയ്യും. ഇതിന് ശേഷം വോട്ട് ചെയ്യുമ്പോള്‍ സ്ലിപ് പ്രിന്റ് ചെയ്യുന്ന വിധത്തില്‍ വിവിപാറ്റ് യന്ത്രങ്ങളില്‍ ബാറ്ററിയിടും.

മൂന്ന് യൂണിറ്റുകളും ബന്ധിപ്പിച്ച് ഓരോ സ്ഥാനാര്‍ത്ഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റിലെ ഫലവും വിവിപാറ്റിന്റെ പ്രവര്‍ത്തനവും കൃത്യമാണ് എന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് ശേഷം രേഖപ്പെടുത്തിയ വോട്ടുകള്‍ നീക്കം ചെയ്യും. പരിശോധനാ വേളയില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത യന്ത്രങ്ങള്‍ക്ക് പകരം പുതിയ യന്ത്രങ്ങള്‍ സജ്ജീകരിക്കും. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവിപാറ്റും ഒന്നിച്ചാണ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+