Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്ക് കാണുമ്പോള്‍ അച്ചടി ഭാഷയില്‍ സംസാരിക്കുന്നതെന്താ? അവതാരകന്റെ ചോദ്യത്തിന് ജെയ്ക്കിന്റെ കിടിലന്‍ മറുപടി

കോട്ടയം: മലയാളികള്‍ എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കില്‍ അമരുമ്പോഴും പുതുപ്പള്ളിക്കാര്‍ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ചൂടില്‍ നിന്ന് വിട്ടൊഴിയാനാകില്ല. പ്രചരണങ്ങള്‍ക്കെല്ലാം അവധിയുണ്ടെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിന്റെ പേരില്‍ അവധിയൊന്നും ഇല്ല. ചിലരെയെങ്കിലുമൊക്കെ ഓണത്തിനിടെയിലും കണ്ട് വോട്ടുറപ്പിക്കുക എന്നതാണ് പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥികളുടെ ഇന്നത്തെയും ഉദ്യമം.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും അതില്‍ നിന്ന് വ്യത്യസ്തനല്ല. ഓണമാണെങ്കിലും ഇന്നും വീട്ടിലിരിക്കാന്‍ സാധിക്കില്ല എന്നാണ് ജെയ്ക് സി തോമസ് പറയുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ മൈക്ക് കാണുമ്പോള്‍ എന്തുകൊണ്ടാണ് അച്ചടി ഭാഷ വരുന്നത് എന്ന ചോദ്യത്തോടുള്ള ജെയ്ക് സി തോമസിന്റെ മറുപടിയും ശ്രദ്ധേയമായി.

puthuppally by election

ജെയ്ക് സി തോമസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഓണാഘോഷത്തിന്റെ സ്വാഭാവികമായ തിരക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ട്. പുതുപ്പള്ളിയില്‍ എല്ലാവര്‍ക്കും ഒരു അത്ഭുതവും ആകസ്മികതയുമൊക്കെയാണ്. ചതയദിനാഘോഷം വരുന്നുണ്ട്. അയ്യങ്കാളി ദിനം വരുന്നുണ്ട്, എട്ട് നോമ്പ് വരുന്നുണ്ട്. ഓണാഘോഷമുണ്ട്. അതിനിടയില്‍ ഉപതിരഞ്ഞെടുപ്പിന്റെ ചൂട് ഈ ആഘോഷത്തെ പൊലിപ്പിക്കുന്നുണ്ട്. തിരഞ്ഞൈടുപ്പ് ചിത്രത്തെ കുറിച്ച് റൊമാന്റിക്കായി ഒരു അവകാശവാദത്തിനുമില്ല.

തിരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഗ്രാഫ് നിങ്ങള്‍ വരച്ചാല്‍ മതി. ആഗസ്റ്റ് 10 ന് ആരംഭിച്ച് ഇന്നേ ദിവസം വരെ എത്തിനില്‍ക്കുന്നു. ഈ ഗ്രാഫിനിടയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എപ്പോഴെങ്കിലും താഴോക്ക് പോകേണ്ടതായിട്ട് വന്നിട്ടുണ്ടോ. സമനിരപ്പിലൂടെ പോകേണ്ടതായിട്ട് വന്നിട്ടുണ്ടോ അതോ ഓരോ ദിവസവും ഉയര്‍ന്ന് വരുന്നുണ്ടോ എന്ന് നിങ്ങള്‍ പരിശോധിച്ചാല്‍ മതി. എന്റെ അഭിപ്രായത്തില്‍ അനുദിനം അനുനിമിഷം ഉയരുന്ന ഒരു ഗ്രാഫ് എല്‍ഡിഎഫിനുണ്ട്

സ്‌കൂള്‍, കോളേജ് കാലത്തിലെ ഓണങ്ങളായിരുന്നു കുറച്ച് കൂടി കളര്‍ഫുള്ളായിട്ടുള്ള ഓണം. ഓണാഘോഷവും കൂട്ടായ്മയും ഒരുമിച്ചുള്ള യാത്രയും സ്വനേഹം പങ്കിടലുമൊക്കെ ഉണ്ടായിരുന്നത് സ്‌കൂള്‍ കോളേജ് കാലയളവിലെ ഓണാഘോഷങ്ങള്‍ക്കാണ്. അതിന് വേറൊരു തലമുണ്ട്. ഇവിടെയാകുമ്പോള്‍ ബന്ധുമിത്രാദികള്‍ എല്ലാവരും ചേര്‍ന്നും ക്ലബിലുമൊക്കെയായിട്ടായിരുന്നു ഓണാഘോഷങ്ങള്‍.

ഇതിനിടയില്‍ താന്‍ ജെയ്കിന്റെ വീട്ടുകാരോട് സംസാരിച്ചിരുന്നു എന്നും അവരൊക്കെ പറയുന്നത് വീട്ടില്‍ ജെയ്ക് സംസാരിക്കുന്നത് ഇങ്ങനെ അല്ല എന്നും മൈക്ക് കാണുമ്പോള്‍ എന്താണ് അച്ചടി ഭാഷ സംസാരിക്കുന്നത് എന്നും ചോദിച്ചു. ഇതിന് മൈക്ക് കാണുമ്പോള്‍ അച്ചടി ഭാഷയില്‍ സംസാരിക്കുന്നു എന്നില്ല എന്നായിരുന്നു ജെയ്ക്കിന്റെ മറുപടി. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും മനസിലാകാത്തതുണ്ടെങ്കില്‍ അത് മാറ്റി പറയാം. ഓണാഘോഷത്തിന്റെ ബാല്യകാല അനുഭവം ഇതൊക്കെയാണ്. ഓണത്തിന് വീട്ടിലുണ്ടാകില്ല. ഇന്നും ഒരുപാട് പരിപാടികളുണ്ട്. സാധിച്ചാല്‍ ഉച്ചക്ക് വീട്ടില്‍ വന്ന് ഓണമുണ്ണും,'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+