Get Updates
Get notified of breaking news, exclusive insights, and must-see stories!

'സര്‍വെകള്‍ കള്ളപ്രചാരവേല'; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് എംവി ഗോവിന്ദന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും അദ്ദേഹം പറഞ്ഞു. 53 വര്‍ഷക്കാലത്തിന്റെ ചരിത്രമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയം അവസാനിപ്പിക്കാനാകും എന്ന പ്രതീക്ഷയും എം വി ഗോവിന്ദന്‍ പങ്ക് വെച്ചു. രാഷ്ട്രീയവും വികസനവും ഫലപ്രദമായി പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ ഈസി വാക്കോവറായി ജയിക്കാനാകുമെന്നതായിരുന്നു യു ഡി എഫിന്റെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തേണ്ടതായിട്ടുണ്ടോ എന്നും സ്ഥാനാര്‍ഥി ആരായിരിക്കും എന്നും മുന്‍കൂട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്ന നില ഉണ്ടായി എന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പുതുപ്പള്ളിയില്‍ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

puthuppally by election

എന്നാല്‍ പുതുപ്പള്ളിയില്‍ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് മത്സരിക്കുമെന്നായിരുന്നു ഇടതുമുന്നണി ആദ്യം മുതല്‍ക്കെ എടുത്ത നിലപാട് എന്നും അതാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് ജയിക്കുമെന്നും അതിനാവശ്യമായ വോട്ടുകള്‍ ജനങ്ങള്‍ ഇടതുമുന്നണിക്ക് നല്‍കും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരുന്ന സര്‍വേകളും അദ്ദേഹം തള്ളി.

'ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സര്‍വെകളൊക്കെ കള്ളപ്രചാര വേലയാണ്. പുതുപ്പള്ളിയിലെ വോട്ടര്‍മാരെ ഫലപ്രദമായി പരിശോധിച്ച് നേരിട്ട് വോട്ടര്‍മാരെ കണ്ട് പ്രചാരണം നടത്തുകയാണ്. നൂറുപേരെ കണ്ട് ചോദിച്ചാല്‍ പുതുപ്പള്ളിയിലെ പൊതുവികാരം മനസ്സിലാക്കാന്‍ സാധിക്കുമോ,' സി പി എം സംസ്ഥാന സെക്രട്ടറി ചോദിച്ചു.പ്രചരണരംഗത്ത് അടക്കം എല്‍ ഡി എഫ് ബഹുദൂരം മുന്നോട്ടുപോയി.

വികസനം ചര്‍ച്ച ചെയ്യാനില്ലെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാലാംതരക്കാരനാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദമെല്ലാം പുതുപ്പള്ളിയില്‍ തകര്‍ന്നു. കേരളത്തിന്റെ ദ്രുതഗതിയില്‍ വളരുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ഒത്തുനോക്കുമ്പോള്‍ പുതുപ്പള്ളി അതില്‍നിന്നു പിന്നിലാണെന്ന് മനസിലാക്കിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങള്‍ നേരിട്ട് വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും കുടുംബയോഗങ്ങളിലടക്കം വന്‍ പങ്കാളിത്തമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദുത്വ അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്ന ബി ജെ പിയെ കുറിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എവിടെയും കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടുന്നില്ലെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+