Get Updates
Get notified of breaking news, exclusive insights, and must-see stories!

'വികസനം ചര്‍ച്ച ചെയ്യുന്നത് നാലാംകിട രാഷ്ട്രീയമാണോ?, ദുരവസ്ഥ തന്നെ'; സതീശനോട് വാസവന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കാന്‍ യു ഡി എഫ് മടിക്കുന്നെന്ന് മന്ത്രി വി എന്‍ വാസവന്‍. നാടിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് പറയുമ്പോള്‍ അത് നാലാംകിട രാഷ്ട്രീയമാണ് എന്ന് മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തി എന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന് അപമാനമാണെന്നും വാസവന്‍ പറഞ്ഞു.

നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വികസനം ചര്‍ച്ചയാക്കാം എന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പറഞ്ഞിരുന്നു. എന്നാല്‍ നാലാം നിരയിലുള്ള നേതാക്കള്‍ വികസന ചര്‍ച്ചയ്ക്കു വിളിച്ചാല്‍ തങ്ങളെ കിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. പുതുപ്പള്ളിയെ പറ്റിയല്ല കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും സതീശന്‍ പറഞ്ഞിരുന്നു.

VN VASAVAN

സംവാദത്തിന് തയാറാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം. കണ്ണൂരിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി പറഞ്ഞപ്പോള്‍ തങ്ങള്‍ അതിനും തയാറായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അതിന് ശേഷം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് യു ഡി എഫ് ഇല്ലാക്കഥ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതിനു വസ്തുതകള്‍ നിരത്തിയാണ് മറുപടി നല്‍കിയതെന്നും എന്തുകൊണ്ടാണ് നാടിന്റെ വികസനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് എന്നും വി എന്‍ വാസവന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ മറുപടി സ്വന്തം സ്ഥാനത്തോടു് കാണിക്കുന്ന അവഹേളനമാണ് എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിലെ ഘടകകക്ഷികള്‍ക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോ എന്നും മന്ത്രി ചോദിച്ചു.

ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതിലൂടെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് ഗുണകരമായ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യഥാര്‍ഥ വികസന വിരോധികള്‍ ആരാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ 53 വര്‍ഷം എം എല്‍ എയായിട്ടും പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി വികസനമൊന്നും നടത്തിയിട്ടില്ലെന്ന് എല്‍ ഡി എഫ് പറഞ്ഞിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരാണ് മണ്ഡലത്തില്‍ അടിസ്ഥാന വികസനങ്ങളെല്ലാം നടപ്പാക്കിയത് എന്നായിരുന്നു സി പി എം നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തില്‍ വികസനം ചര്‍ച്ചയാക്കാന്‍ എല്‍ ഡി എഫ് ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+