വികസനമാണോ ചര്‍ച്ച? പുതുപള്ളില്‍ ജെയ്ക് സി തോമസുമായി സംവാദത്തിന് തയ്യാര്‍: ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യുഡിഎഫും പ്രചാരണത്തില്‍ ഇ ഞ്ചോഞ്ച് പോരാട്ടമാണ് കാഴ്ച്ചവെക്കുന്നത്. ഇതിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ച ജെയ്ക് സി തോമസുമായി സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. പുതുള്ളിയില്‍ വികസന സംവാദത്തിന് തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം ചര്‍ച്ചകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരുപാട് പറയാനുണ്ട്. ജെയ്ക്കുമായി നേരിട്ട് തന്നെ വികസന സംവാദത്തിന് തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രി അടക്കം പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്ന പുതുപ്പള്ളിയില്‍ ജയിച്ചേ തീരൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്.

നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസാണ് ചാണ്ടി ഉമ്മനെ സംവാദത്തിന് ക്ഷണിച്ചത്. വികസന വിഷയങ്ങളില്‍ ഊന്നിയുള്ള സംവാദത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യാറുണ്ടോയെന്നായിരുന്നു ജെയ്ക്കിന്റെ ചോദ്യം. എന്നാല്‍ പ്രചാരണം ശക്തമായിട്ടും, കടുത്ത വെല്ലുവിളി ഇടതുമുന്നണിയില്‍ നിന്നുണ്ടായിട്ടും, ചാണ്ടി ഉമ്മന്‍ സംവാദത്തിന് തയ്യാറായിരുന്നില്ല.
പകരം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന പദ്ധതികള്‍ ഇടത് സര്‍ക്കാരുകള്‍ മുരടിപ്പിച്ചെന്ന് ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ ഇതുവരെ കാണാത്ത വികസനം നടന്നത് ഇടത് സര്‍ക്കാരുകളുടെ കാലത്തായിരുന്നുവെന്ന് ജെയ്ക്ക് സി തോമസ് വാദിച്ചിരുന്നു.












Click it and Unblock the Notifications