ചാണ്ടി ഉമ്മൻ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്? ആളുകൾ പിന്നാലെ നടന്ന് ചോദിച്ച ചോദ്യത്തിന് ഒടുവിൽ മറുപടി
പുതുപ്പള്ളി: പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം. എല്ലാവരും ആവേശത്തിലും ആകാംക്ഷയിലുമാണ്. ആരാണ് പുതുപ്പള്ളിയിൽ ജയിച്ച് വരിക എന്നറിയാനുള്ള കാത്തിരിപ്പിലാണ്. കോൺഗ്രസിന്റെ ചാണ്ടി ഉമ്മനും സിപിഎമ്മിന്റെ ജെയ്ക്ക് സി തോമസും വോട്ട് തേടിയുള്ള തിരക്ക് പിടിച്ച ഓട്ടത്തിലാണ്.
ഇപ്പോൾ പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും മനസ്സുതുറക്കുകയാണ് ചാണ്ടി ഉമ്മൻ വൺഇന്ത്യ മലയാളത്തോടാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. വിജയ പ്രതീക്ഷയെക്കുറിച്ചും വിമർശനങ്ങളെ പറ്റിയുമൊക്കെ ചാണ്ടി ഉമ്മൻ സംസാരിക്കുന്നുണ്ട്..അതേസമയം വർഷങ്ങളായി പലരും ചാണ്ടി ഉമ്മനോട് ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിനും ചാണ്ടി ഉമ്മൻ മറുപടി പറയുന്നുണ്ട്. വിവാഹം കഴിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് ആണ് ചാണ്ടി ഉമ്മന്‍ മറുപടി പറയുന്നത്.

സഹോദരിമാരോട് പലപ്പോഴും പലരും ഈ ചോദ്യം ചോദിച്ചുണ്ടെങ്കില്‍ ചാണ്ടി ഉമ്മനോട് തന്നെ ചോദിക്കാനായിരുന്നു പറഞ്ഞിരുന്നത്. ഒടുവില്‍ അദ്ദേഹം തന്നെ കല്യാണക്കാര്യത്തില്‍ മറുപടി പറഞ്ഞിരിക്കുകയാണ്. ചാണ്ടി ഉമ്മന്റെ പ്രതികരണം വിശദമായി വായിക്കാം
തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചാണ് ചാണ്ടി ഉമ്മൻ ആദ്യം പറയുന്നത്.എല്ലാ വിമർശനങ്ങളും ഞാൻ സ്വാഗതം ചെയ്യുന്നു, അവരുടെ വ്യൂപോയിന്റ് ആവണമെന്നില്ല എന്റേത്. അദ്ദേഹത്തെ വേട്ടയാടിയിട്ടും ആരായി, ജനമനസ്സിൽ ജീവിക്കുന്ന നേതാവ്, അത് എന്നും നിലനിൽക്കും.
കേരള ചരിത്രത്തിൽ ഉള്ളിടത്തോളം അദ്ദേഹത്തിന്റെ ഓർമകൾ എന്നും നിൽക്കും, അതുകൊണ്ട് തന്നെ വേട്ടയാടുന്നവരെ സ്വാഗതം ചെയ്യാനെ എനിക്ക് പറ്റൂ, ചാണ്ടി ഉമ്മൻ പറഞ്ഞു. സഹോദരി അച്ചു ഉമ്മനെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ പറഞ്ഞു. സഹോദരിയെക്കുറിച്ച് പറഞ്ഞത് മാനസികമായി വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. പക്ഷേ പത്ത് ഇരുപത് വർഷമായി ഞങ്ങൾ അനുഭവിക്കുന്ന രീതി അതാണ്, ആരോടും പരാതി പറയാൻ ഞാനില്ല.
പത്തിരുപത് വർഷമായി എന്റെ പിതാവിനേയും മാതാവിനേയും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് കുടുംബത്തെ വേട്ടയാടുന്നത് കാണുകയാണ്. പുതിയതായി ഒന്നുമില്ല അതിൽ. അവസ്ഥ ഉൾക്കൊണ്ട് മുന്നോട്ട് പോവുക എന്നേ ഉള്ളൂ, ചണ്ടി ഉമ്മൻ പറഞ്ഞു.
ആര് ജയിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ജയവും ഭൂരിപക്ഷവും ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളിൽ പൂർണ വിശ്വാസം ഉണ്ട്. അപ്പ ഈ നാടിന് വേണ്ടി ജീവിച്ചു. ഇവിടുത്തെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസനം നടപ്പാക്കി.
ഇത് കേരള മോഡൽ ഓഫ് ഡവലപ്പ്‌മെന്റാണ്. ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ ഈ മണ്ഡലത്തിലുണ്ട്. ഇവിടുത്തെ റോഡുകൾ മികച്ച റോഡുകളാണ്. പ്രൊപ്പഗണ്ട അഴിച്ചുവിട്ടതുകൊണ്ട് സത്യം അസത്യമാവില്ല.. ചാണ്ടി ഉമ്മൻ പറഞ്ഞു.
ഞാൻ 23 വർഷമായി ഈ വഴികളിലൂടെയാണ് നടക്കുന്നത്. 23 വർഷമായി ഞാൻ ഓടിക്കൊണ്ടിരിക്കുകയാണ്. 53 വർഷക്കാലം അപ്പ ഈ നാടിന്റെ എം എൽ എ ആയിരുന്നുകൊണ്ട് നാടിന്റെ വികസനം, അത് പോലെ കരുതൽ, അത് കേരളത്തിന്റെ മുദ്രാവാക്യം ആവുന്നതിന് മുമ്പ് തന്നെ അത് വളർത്തിയെടുത്തത് പുതുപ്പള്ളിയിൽ നിന്നാണ്.
ആ വികസനവും കരുതലും തുടരാൻ ഒരു വോട്ട്, വികസനം മാത്രം ഉണ്ടായിട്ട് കാര്യമില്ല, വികസനത്തോടൊപ്പം ബുദ്ധിമുട്ടുന്ന സാധരാണക്കാരനെ കരുതാനും സാധിക്കണം. എന്റെ പ്രവർത്തനം അതിന്റെ തുടർച്ചയായിരിക്കും, ചണ്ടി ഉമ്മൻ പറഞ്ഞു.
വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്?
എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്ത്, രാഹുൽ ഗാന്ധിയെ അനുകരിക്കുകയാണോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വീണ്ടും ചോദിച്ചപ്പോൾ ഞാൻ എന്ത് പറയാനാണ് എന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും ചിരി തുടർന്നു












Click it and Unblock the Notifications