Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളി തിരഞ്ഞെടുപ്പ്: ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ അവധി; വിശദവിവരങ്ങൾ

കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പോളിം​ഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. സെപ്റ്റംബർ നാലാം തീയതിയായ തിങ്കളാഴ്ച മുതൽ എട്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ പോളിം​ഗ് സു​ഗമമായി നടക്കുന്നതിനാണ് അവധി.

വിതരണ/ സ്വീകരണ/ വോട്ടെണ്ണൽ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ബസേലിയസ് കോളേജിനും തിങ്കൾ മുതൽ വെള്ളി വരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചാം തിയതി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

puthuppally

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്സിറ്റ് പോളുകൾ പ്രസിദ്ധീകിരിക്കുന്നത് തിരഞ്ഞെടുപ്പ് കമീഷൻ നിരോധിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്സിറ്റ് പോൾ പ്രസിദ്ധീകരിക്കുന്നത് വിലക്കിയാണ് വിജ്ഞാപനം.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. യു ഡി എഫിന്റെ ചാണ്ടി ഉമ്മനും എൽ ഡി എഫിന്റെ ജെയ്ക് സി തോമസും തമ്മിലായിരിക്കും ശക്തം ആയ പോരാട്ടം. ഇരു മുന്നണികളും തങ്ങൾ ജയിക്കുമെന്ന പ്രതീക്ഷയിലാണ്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മികച്ച വിജയം സ്വന്തം ആക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും അദ്ദേഹം പറഞ്ഞു. 53 വർഷക്കാലത്തെ ചരിത്രമുള്ള മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ വിജയം അവസാനിപ്പിക്കാൻ ആകുമെന്നാണ് എം വി ​ഗോവിന്ദൻ പറയുന്നത്. രാഷ്ട്രീയവും വികസനവും പുതുപ്പള്ളിയിൽ ചർച്ച ചെയ്തെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പുതുപ്പള്ളിയിൽ ഈസി വാക്കോവറായി ജയിക്കാനാകും എന്നതായിരുന്നു യു ഡി എഫിന്റെ കണക്ക് കൂട്ടൽ. സ്ഥാനാർത്ഥിയെ തന്നെ നിർത്തേണ്ടതായിട്ടുണ്ടോ എന്നും സ്ഥാനാർത്ഥി ആരായിരിക്കും എന്നും മുൻകൂട്ടി കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി പറയുന്ന നില ഉണ്ടായെന്നും അദ്ദേഹം പറയുന്നു.അഞ്ചാം തിയതി വോട്ടെടുപ്പും എട്ടാം തിയതി ഫലം പ്രഖ്യാപിക്കുകയും ചെയ്യും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+