Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഒൻപതുമാസം ഗർഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല'; പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ​ഗീതു തോമസിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി. ​ഗീതു തോമസ് എസ് പിക്കാണ് പരാതി നൽകിയിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ലെന്ന് ​ഗീതു പറഞ്ഞത്. ​ഗർഭിണിയായ ​ഗീതു വോട്ട് തേടിയിറങ്ങിയ ദൃശ്യങ്ങൽ പങ്കുവെച്ചായിരുന്നു സൈബർ ആക്രമണം. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത് കോൺ​ഗ്രസ് അനുകൂല പ്ലാറ്റ്ഫോമിൽ നിന്നാണെന്ന് ​ഗീതു പറഞ്ഞു.

'ഗർഭിണി എന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടുവോട്ട് പിടിക്കുന്നുവെന്ന രീതിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഒൻപതുമാസം ഗർഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല' ഗീതു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നിറവയറുള്ള ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന രീതിയിലാണ് ആക്ഷേപം ഉണ്ടായത്. ഫാൻറം പൈലി എന്ന അക്കൗണ്ടിൽ നിന്നാണ് ​ഗീതു വോട്ട് അഭ്യർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബർ ആക്രമണം നടത്തിയത്.

geethu thomas

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ നാലാംകിടക്കാരനെന്ന് വിളിച്ചെന്നും ഭാര്യ ​ഗീതുവെനെതിരായ സൈബർ ആക്രമണം കോൺ​ഗ്രസിന്റെ മൗനാനുവാദത്തോടെയാണെന്നും ജെയ്ക്കി സി തോമസ് പറഞ്ഞു. തിരുത്താൻ കോൺ​ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. പുതുപ്പള്ളി ഇതിന് മറുപടി നൽകുമെന്നും ജെയ്ക്ക് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇല്ലെന്നും പൂർണ ആത്മവിശ്വാസം ഉണ്ടെന്നും ജെയ്ക്ക് പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന രമേശ് ചെന്നിത്തലയുടെ അവകാശവാദതത്തിന് 2021 ലെ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ ചരിത്രത്തിലുണ്ടെന്നും ജെയ്ക്ക് പറഞ്ഞു.

പിണറായി വീരസ്യം പറയാറില്ലെന്നും വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്നും ജെയ്ക്ക് എ കെ ആന്റണിയുടെ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു. മുൻ മുഖ്യമന്ത്രി കോൺ​ഗ്രസിന് വോട്ട് ചോദിച്ചപ്പോൾ മകൻ ബി ജെ പിക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചത് എന്നും ജയ്ക്ക് പരിഹസിച്ചു.

ഇത് ഇന്ത്യയിൽ മറ്റൊരിടത്തും കാണില്ലെന്നും എന്നിട്ടാണ് മാസപ്പടി വിവാദത്തിൽ ഇ ഡി വരാത്തത് സി പി എം - ബി ജെ പി ബന്ധം കൊണ്ടെന്നാണ് വി ഡി സതീശൻ പറയുന്നതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് വി ഡി സതീശൻ കത്തയക്കട്ടെ എന്നും ജെയ്ക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+