Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുപ്പള്ളി: 30000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും; താന്‍ പറഞ്ഞതൊക്കെ ഫലിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പന്‍

കോട്ടയം: രാഷ്ട്രീയം പറയാന്‍ തയ്യാറുണ്ടോ എന്ന് ചാണ്ടി ഉമ്മന്‍. വികസനം ചര്‍ച്ച ചെയ്യാനുണ്ടോ എന്ന് ജെയ്ക് സി തോമസ്... ഉപതിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുകയാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍. രാവിലെ പെരുന്നയിലെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നാരയെ കണ്ടു ജെയ്ക്. പൊതുജന സമ്പര്‍ക്കത്തിലാണ് ചാണ്ടി ഉമ്മന്‍.

53 വര്‍ഷം ഉമ്മന്‍ ചാണ്ടിയെ കൈവിടാതിരുന്നവരാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍. അതുതന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസവും. ഉമ്മന്‍ ചാണ്ടിയുടെ ബലത്തിലാണ് ജയിച്ചിരുന്നത്. എന്നാല്‍ ഇനി അക്കാലം കഴിഞ്ഞെന്ന് പ്രതീക്ഷിക്കുന്നു എല്‍ഡിഎഫ്. രാഷ്ട്രീയവും വികസനവും ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ ചര്‍ച്ചയെല്ലാമായി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാണ് മണ്ഡലത്തില്‍.

mani-c-kappan

ഇതിന് മുമ്പ് കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത് പാലായിലാണ്. കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു അത്. അന്ന് അട്ടിമറി ജയം നേടിയ നേതാവാണ് മാണി സി കാപ്പന്‍. താന്‍ പറഞ്ഞതൊന്നും തെറ്റിയിട്ടില്ലെന്നും ഇത്തവണ ചാണ്ടി ഉമ്മന്‍ മികച്ച വിജയം നേടുമെന്നും മാണി സി കാപ്പന്‍ പറയുന്നു.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 30000ത്തിലധികമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ മാണി സി കാപ്പന്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ നിരവധി പേരാണ് വന്നുപോകുന്നത്. അദ്ദേഹവുമായി ജനങ്ങള്‍ക്കുള്ള ബന്ധമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. തന്റെ പാലാ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് പുതുപ്പള്ളി. അവിടെയുള്ളവരുമായി സംസാരിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് മനസിലായി എന്നും മാണി സി കാപ്പന്‍ പറയുന്നു.

പുതുപ്പള്ളിയിലെ നിഷ്പക്ഷമതികള്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രി വന്നിട്ടും കാര്യമില്ല. തൃക്കാക്കരയേക്കാള്‍ മികച്ച വിജയമായിരിക്കും. ജെയ്കിന് കഴിഞ്ഞ തവണ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഇത്തവണ യുഡിഎഫിന് ഭൂരിപക്ഷം കൂടും. എന്റെ കണക്കുകള്‍ സാധാരണ തെറ്റാറില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇടത് സര്‍ക്കാരിനെതിരായ വികാരം നിലവിലുണ്ട്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണിത്. ഭരണം വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്താല്‍ ഇടതുപക്ഷം തോല്‍ക്കും. ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. പുതുപ്പള്ളിയില്‍ കപ്പ് യുഡിഎഫ് അടിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+