പുതുപ്പള്ളി തിരഞ്ഞെടുപ്പ് : വോട്ട് ചെയ്യാനെത്തുന്നവർക്കൊപ്പമുള്ള കുട്ടികൾക്ക് റാഗി കുക്കീസും നട്സും
കോട്ടയം: നാളെയാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ജയിക്കുമോ അതോ ജെയ്ക്ക് സി തോമസ് ജയിക്കുമോ എന്നറിയാൻ. സെപ്റ്റംബര്‍ 8ന് ആണ് ഫലം അറിയുക.
യു ഡി എഫും എൽ ഡി എഫും വിജയപ്രതീക്ഷയിലാണ്. കേരളം മൊത്തം ആവേശത്തിലാണ്. ആ ആവേശം നാളെ വോട്ടിംഗിലും കാണാൻ കഴിയും.
നാളെ പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയാൽ പലഹാരം കഴിക്കാനും ലക്കി ഡ്രോയിൽ പങ്കെടുക്കാനും അവസരം ലഭിക്കും. വോട്ടർമാരെ ബോധവത്ക്കരിക്കാൻ ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിപാടിയായ സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം ) ഭാഗമായിട്ടാണ് വോട്ട് ചെയ്യാൻ എത്തുന്ന മാതാപിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് ബൂത്തുകളിൽ പലഹാരങ്ങൾ വിതരണം ചെയ്യുന്നത്.

റാഗി കൂക്കീസ്, ഡ്രൈം ഫ്രൂട്സ്, നട്സ് എന്നിവയാണ് 12 വയസ്സിൽ താഴെ വയസ്സുള്ള കുട്ടികൾക്ക് നൽകുക. ബലൂണുകളും നൽകും. ബൂത്തുകൾ അലങ്കരിക്കുന്നതിന് കോളേജ് വിദ്യാർത്ഥികളേയും ശുചിത്വമിഷനേയും ചുമതലപ്പെടുത്തി. 62 ബൂത്തുകൾ അലങ്കരിക്കും. ഇതിന് സമ്മാനവും നൽകും.
വോട്ടർമാർക്ക് ആയി ലക്കി ഡ്രോ മത്സരവും നടത്തും. വോട്ടെടുപ്പിനെക്കുറിച്ച് ഫീഡ്ബാക്ക് നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്കാണ് സമ്മാനം നൽകുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നാളെ പുതുപ്പള്ളി മണ്ഡലത്തിൽ സർക്കാർ, അർഝ സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയക്ക് പൊതു അവധിയാണ്.
പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭങ്ങൾ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടെ കൂടിയ അവധിയാണ്.
പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധിയാണ്. വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് ഇന്ന് മുതൽ 8 വരെ അവധിയാണ്.
മണ്ഡലത്തിൽ നിരോധനാജ്ഞ
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ ഇന്നലെ വൈകിട്ട് 6 മുതൽ നാളെ വൈകിട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ ഒത്തുകൂടുന്നതും റാലികളും പൊതു സമ്മേളനങ്ങളും നടത്തുന്നതും വിലക്കി.












Click it and Unblock the Notifications