പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ..? കുടുംബം നോ പറഞ്ഞാല്‍ സാധ്യത ഈ നേതാവിന്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 50 കൊല്ലത്തിനിടക്ക് ഇതാദ്യമായിട്ടായിരിക്കും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനായി ആര് മത്സരിക്കും എന്ന ചോദ്യം ഉയരുക എന്നത് തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.
കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തിലെ എം എല്‍ എയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ എം മാണിക്ക് പാലയെന്ന പോലെ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന മണ്ഡലമാണ്. അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും പിന്‍ഗാമി വരിക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. മകന് ചാണ്ടി ഉമ്മന്‍ തന്നെയാണ് സാധ്യത കൂടുതലും.

എന്നാല്‍ മകള്‍ അച്ചു ഉമ്മന്റെ പേരും ആരും തള്ളിക്കളയുന്നില്ല. രാഹുല്‍ ഗാന്ധിയോടുള്ള അടുപ്പം, ഭാരത് ജോഡോ യാത്രയിലെ സജീവ പങ്കാളിത്തം, ഇതിനോടകം രാഷ്ട്രീയത്തില്‍ സജീവമാണ് എന്നതൊക്കെയാണ് ചാണ്ടി ഉമ്മന്റെ പ്ലസ് പോയന്റ്. എന്നാല്‍ ചാണ്ടി ഉമ്മനെ പാര്‍ലമെന്റിലെത്തിക്കണം എന്ന ആലോചനയും പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ട്. അങ്ങനെയെങ്കില്‍ അച്ചു ഉമ്മന്‍ നറുക്ക് വീഴാനാണ് സാധ്യത.
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അച്ചു ഉമ്മനെ മത്സരിപ്പിക്കണം എന്ന നിലപാടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന്റേത് തന്നെയായിരിക്കും. ചാണ്ടി ഉമ്മനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനും അച്ചു ഉമ്മന്‍ മത്സരിക്കുന്നില്ല എന്ന തീരുമാനമെടുത്താലും മാത്രമെ കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുള്ളൂ.
അങ്ങനെ വന്നാല്‍ യു ഡി എഫ് ജില്ലാ കണ്‍വീനറും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന ഫില്‍സണ്‍ മാത്യൂസിനാണ് മുന്‍ഗണന. സഭയുടെ പിന്തുണയും ഫില്‍സണിന് അനുകൂല ഘടകമായിരിക്കും. നിലവിലെ നിയമസഭയ്ക്ക് ഇനിയും രണ്ടര വര്‍ഷത്തെ കാലാവധിയുണ്ട്. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് ജാഗ്രതയോടെ തന്നെ നടത്താനാണ് സാധ്യത.

1957 ന് ശേഷം ഇതാദ്യമായാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് വേദിയാകുന്നത് എന്ന ചരിത്രവുമുണ്ട്. 1957 ലും 1960 ലും കോണ്‍ഗ്രസിലെ പി സി ചെറിയാനാണ് ഇവിടെ ജയിച്ചത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം നടന്ന 1965 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സി പി എം ഇവിടെ ജയിച്ചു. കോണ്‍ഗ്രസിലെ തോമസ് രാജനെ തോല്‍പ്പിച്ച് ഇ എം ജോര്‍ജാണ് എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത്.
1967 ലും ഇ എം ജോര്‍ജിലൂടെ സി പി എം മണ്ഡലം നിലനിര്‍ത്തി. 1970 ല്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ വരവ്. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മന്‍ ചാണ്ടി. സി പി എമ്മിന്റെ ഉറച്ച കോട്ടയായി മാറിക്കൊണ്ടിരുന്ന പുതുപ്പള്ളി 27 കാരനായ ഉമ്മന്‍ ചാണ്ടിയിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. അതിന് ശേഷം കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചത് എല്ലാവരേയും ഞെട്ടിച്ചു. 2016 ല്‍ 27092 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയമെങ്കില്‍ 2021 ല്‍ അത് 9044 ആയി കുറഞ്ഞു. ഇതാണ് സി പി എമ്മിന് പ്രതീക്ഷ നല്‍കുന്നത്. മണര്‍കാട് പഞ്ചായത്തില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടി പിന്നില്‍പ്പോയതും ഈ തിരഞ്ഞെടുപ്പിലാണ്. എന്നാല്‍ ഉറച്ച മണ്ഡലം എന്നതിനൊപ്പം സഹതാപ തരംഗം കൂടി മുതലാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications