Puthuppally Result: ചിത്രത്തിലേ ഇല്ലാതെ ബിജെപി, ആയിരം വോട്ട് നേടിയത് ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞ്..!!
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സ്വപ്‌ന സമാനമായ കുതിപ്പ് തുടരുമ്പോള്‍ ചിത്രത്തിലേ ഇല്ലാതെ ബി ജെ പി. 52 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15000 കടന്നിട്ടുണ്ട്. 31000 ത്തിലേറെ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ ഇതുവരെ നേടിയിട്ടുണ്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 17000 ത്തിലേറെ വോട്ടുകള്‍ നേടിയിട്ടുണ്ട്.
എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ആയിരം വോട്ട് നേടിയത് എന്നത് ശ്രദ്ധേയമാണ്. 2021 ലെ തിരഞ്ഞെടുപ്പില്‍ 11694 വോട്ട് എന്‍ ഡി എയ്ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ ഡി എ വോട്ടില്‍ ഗണ്യമായ ഇടിവാണ് ഇത്തവണ പുതുപ്പള്ളിയില്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ ബി ജെ പി, യു ഡി എഫിനെ സഹായിച്ചേക്കാം എന്ന് ആരോപിച്ചിരുന്നു.

ബി ജെ പി വോട്ട് യു ഡി എഫ് വാങ്ങിയോയെന്ന് സംശയമുണ്ടെന്നും ബി ജെ പി വോട്ട് വാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല എന്നും വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ ഡി എഫ് ജയിക്കുമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ലെന്നും വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രവചനം.
എന്നാല്‍ ഇതല്ലൊം തെറ്റ് കാറ്റില്‍ പറത്തിക്കൊണ്ടുള്ള വിജയത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ കുതിക്കുന്നത്. നിലവിലെ നിലയനുസരിച്ച് ഉമ്മന്‍ ചാണ്ടിയേക്കാള്‍ വലിയ വിജയമായിരിക്കും ചാണ്ടി ഉമ്മന് ലഭിക്കുക എന്നാണ് സൂചന. വോട്ടെണ്ണലില്‍ ഒരിടത്ത് പോലും ജെയ്ക് സി തോമസിന് മുന്നേറ്റം സൃഷ്ടിക്കാനായിരുന്നില്ല. ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.












Click it and Unblock the Notifications