കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേവിഷബാധയേറ്റയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി; പിന്നാലെ പൊലീസ് കണ്ടെത്തി, ഗുരുതര വീഴ്ച

Google Oneindia Malayalam News

കോട്ടയം: പേവിഷബാധയേറ്റ അതിഥി തൊഴിലാളി അര്‍ദ്ധ രാത്രി ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞതായി പരാതി. പിന്നാലെ ഇയാള പൊലീസ് പിടികൂടി. കണ്‍ട്രോള്‍ റൂം പൊലീസ് നടത്തിയ തെരച്ചിലില്‍ രാവിലെ കുടമാളൂരില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. അതിഥിതൊഴിലാളിയായ അസം സ്വദേശി ജീവന്‍ ബറുവ (39) ആണ് രാത്രി ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്.

dog

ആരോഗ്യവകുപ്പ് അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കോട്ടയത്ത് വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയത്. ദുരൂഹമായ സാഹചര്യത്തില്‍ കുടമാളൂരിലെ സ്‌കൂള്‍ മൈതാനത്ത് ഒളിച്ചിരിക്കുന്നതായി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഗുരുതര വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു

കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. യുവാവിനായി പൊലീസ് ജില്ലയില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്.

അസം സ്വദേശിയായ ജീവന്‍ ബറുവ ( 39) ആണ് കടിയേറ്റതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ എത്തിയത്്. തുടര്‍ന്ന് വിദഗ്ദ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ 10.30 ഓടെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

 റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു; കേന്ദ്രത്തിനെതിരെ രാഹുല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു; കേന്ദ്രത്തിനെതിരെ രാഹുല്‍

തുടര്‍ന്ന് യുവാവിനെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് യുവാവ് ഇറങ്ങിയോടുകയായിരുന്നു. സംഭവം ഉടന്‍ ആശുപത്രി അധികൃതര്‍ പെലീസിനെ വിവരം അറിയിച്ചു. ഇതോടെ ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുവാവിനൊപ്പം എത്തിയ രണ്ട് സുഹൃത്തുക്കളെയും കാണാനില്ലായിരുന്നു.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

English summary
Rabies Victim Absconded From Kottayam Medical College hospital; Police announce warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X