Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം വിവാഹ വാഗ്ദാനം, പിന്നീട് പീഡനം; കോട്ടയത്ത് റെയില്‍വെ ജീവനക്കാരന്‍ പീഡിപ്പിച്ചത് 25 യുവതികളെ

കോട്ടയം: ഗാന്ധിനഗര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ റെയില്‍വെ ജീവനക്കാരന്റെ മൊഴിയില്‍ ഞെട്ടി പൊലീസ്. പീഡിപ്പിച്ചതിന് ശേഷം സ്വര്‍ണവും പണവും തട്ടിയെന്ന യുവതിയുടെ പരാതിയിലായിരുന്നു തിരുവനന്തപുരം സ്വദേശിയായ റെയില്‍വെ ജീവനക്കാരന്‍ പിഎസ് അരുണ്‍ അറസ്റ്റിലാവുന്നത്. ഇയാള്‍ 25 യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ ഇതില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.

അറസ്റ്റിലാവുന്നത്

അറസ്റ്റിലാവുന്നത്

യുവതിയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്കായ തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പ്രഭാഭവനില്‍ പിഎസ് അരുണിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശേഷം സ്വര്‍ണവും പണം തട്ടിയെടുക്കലാണ് ഇയാളുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.

വിവാഹ വാഗ്ദാനം

വിവാഹ വാഗ്ദാനം

കോട്ടയം ഗാന്ധിനഗര്‍ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കി ചിത്രങ്ങള്‍ കൈക്കലാക്കിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറഞ്ഞത്. പീഡനത്തിന് ശേഷം വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കി. പിന്നീട് സ്വത്തുകള്‍ കൂടി എഴുതിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

ഇയാളുടെ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ മൂന്ന് പ്രാവശ്യം ആതമ്ഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവുമായി സംസാരിക്കുന്നതുപോലും പ്രതി വിലക്കിയെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിനെ ഒഴിവാക്കി ഒരു മുറിയില്‍ കഴിയണമെന്ന് പ്രതി നിര്‍ദ്ദേശിച്ചു. കൂടാതെ ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും പ്രതി നിര്‍ദ്ദേശിച്ചു.

Recommended Video

cmsvideo
    എല്ലാം തുറന്ന് പറഞ്ഞു സീമ വിനീത്ത് | Oneindia Malayalam
     പിറന്നാള്‍ ആഘോഷം

    പിറന്നാള്‍ ആഘോഷം

    ഒരു ദിവസം കുട്ടികളുടെ പിറന്നാള്‍ ആഘോഷം നടത്തിയതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെ നിവൃത്തിയില്ലാതെ വീട്ടമ്മ ഭര്‍ത്താവിനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫേസ്ബുക്കില്‍ സ്ത്രീകളെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കലാണ് പ്രതിയുടെ പ്രധാന പരിപാടി. പരിചയപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വിവാഹ വാഗ്ദാനം നല്‍കുമായിരുന്നു.

    വിവാഹിതന്‍

    വിവാഹിതന്‍

    ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ 25ല്‍ കൂടുതല്‍ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കൂടാതെ ടിക്കറ്റ് കൗണ്ടറിലെത്തുന്ന സ്ത്രീകളുടെ റിസര്‍വേഷന്‍ ഫോമില്‍ നിന്ന് നമ്പര്‍ എടുത്ത് സ്ത്രീകള്‍ പരിചയം സ്ഥാപിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പലരും നാണക്കേട് ഓര്‍ത്താണ് പുറത്തുപറയാത്തത.് കെണിയില്‍പ്പെട്ട ആരും ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+