എസി കോച്ചിലേക്ക് മാറാമെന്ന് പറഞ്ഞ് യുവതിയോട് അതിക്രമം; രാജ്യറാണി എക്സ്പ്രസിലെ ടിടിഇ അറസ്റ്റില്‍
കോട്ടയം: ഡ്യൂട്ടിക്കിടെ ട്രെയിനില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിക്കറ്റ് എക്സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധിഷിനെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയില്‍ കോട്ടയം റെയില്‍വേ പോലീസാണ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം.
ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് നിതീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു.

നേരത്തെ യുവതിയെ പിതാവ് ട്രെയിനില്‍ യാത്രയാക്കുന്നതിനായി എത്തിയപ്പോള്‍ ടിടിഇയോട് മകള്‍ ഒറ്റയ്ക്കാണ് പോകുന്നതെന്നും, ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു. ഇത് മുതലെടുത്തായിരുന്നു അപമര്യാദയായി പെരുമാറിയത്. ഇയാള്‍ ആദ്യം കോച്ച് മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് കൈയ്യില്‍ കയറി വലിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
പിന്നീടും ശല്യം രൂക്ഷമായതോടെ കണ്ട്രോള് റൂമില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. എസ്-4 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എസി കോച്ചിലേക്ക് മാറാമെന്ന് നിതീഷ് പറയുകയായിരുന്നു. മാറാന്‍ യുവതി തയ്യാറാവാതിരുന്നതോടെ ഇയാള്‍ കൈയ്യില്‍ പിടിച്ച് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്നാണ് പരാതി.
നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് വെച്ചാണ് ടിടിഇയെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് തിരുവനന്തപുരം റെയില്‍വേ സൂപ്രണ്ട് നിര്‍ദേശിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications