കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപ്പന്റെ നേതൃത്വത്തിൽ പാലാക്കാർക്ക് വിശ്വാസമുണ്ട്;ഇടതുമുന്നണി മുങ്ങുന്ന കപ്പലെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

പാലാ: മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയതിന് പിന്നാലെ ഇടതുമുന്നണിക്കെതിരെ രമേശ് ചെന്നിത്തല. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് മാണി സി കാപ്പനൊപ്പം നിരവധി നേതാക്കളും യുഡിഎഫിലേക്ക് വന്നുവെന്നും ചൂണ്ടിക്കാണിച്ചു. മാണി സി കാപ്പന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. അക്കാര്യം ഉപതിരഞ്ഞെടുപ്പ് തെളിയിച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി ബിപിസിഎല്‍ പ്ലാന്‍റും സാഗരിക അന്താരാഷ്‌ട്ര ക്രൂസ് ടെർമിനലും രാജ്യത്തിന് സമര്‍പ്പിച്ച് മോദികൊച്ചി ബിപിസിഎല്‍ പ്ലാന്‍റും സാഗരിക അന്താരാഷ്‌ട്ര ക്രൂസ് ടെർമിനലും രാജ്യത്തിന് സമര്‍പ്പിച്ച് മോദി

ഇടത് മുന്നണി വിട്ട മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കാത്തതിൽ വിമർശനമുയർന്ന സംഭവത്തിലും രമേശ് ചെന്നിത്തല രൂക്ഷ വിമർശനമുന്നയിച്ചു. മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കാത്തതിന്റെ ധാർമികതയെക്കുറിച്ച് പറയുന്നവർ യുഡിഎഫിന്റെ വോട്ട് വാങ്ങി വിജയിച്ച രണ്ട് എംഎൽഎമാരും എംപിയും ഇടത് മുന്നണിക്കൊപ്പം പോയപ്പോൾ അവർക്ക് ധാർമികതയില്ലേയെന്ന് ചോദിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ramesh-chennithala9

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം

യുഡിഎഫ് കേരത്തിൽ അധികാരത്തിലെത്തിയാൽ ക്രൈസ്തവ സമൂഹത്തിന്റെ വിഷമങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത് പച്ചയായ വർഗീയതയാണ്. പൌരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പിലാക്കരുതെന്ന് ആദ്യം പറഞ്ഞത് കോൺഗ്രസ് ആയിരുന്നുവെന്നും ചെന്നിത്തല ഓർമിപ്പിക്കുന്നു.

English summary
Ramesh Chennithala against LDF over criticism against Mani C Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X