Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോ താരത്തെ കൊന്നത് കാമുകി?

കോട്ടയം: റിയാലിറ്റി ഷോ താരത്തെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് കാമുകി റിയാലിറ്റി ഷോ താരവും മിമിക്രി കലാകാരനുമായ ലിനീഷിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. ചങ്ങനാശേരി സ്വദേശിനിയായ ശ്രീകലയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

കൊല്ലപ്പെട്ട ലിനീഷും ചങ്ങനാശേരി സ്വദേശിയാണ്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നത്രെ. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയുമായി ലിനീഷ് അടുപ്പത്തിലായതാണ് ശ്രീകലയെ ചൊടിപ്പിച്ചത്. ശ്രീകല സഹായികളോടൊപ്പം സ്വന്തം ഹോംനേഴ്‌സിംഗ് സ്ഥാപനത്തില്‍ വെച്ചാണ് ലിനീഷിനെ കൊലപ്പെടുത്തിയത്.

kottayam

വെള്ളിയാഴ്ച ഉച്ചയോടെ ലിനീഷിനെ ഹോം നേഴ്‌സിംഗ് സ്ഥാപനത്തിലെത്തിച്ച ശേഷമായിരുന്നു കൊലപാതകം. കൈയ്യും കാലും തല്ലിയൊടിക്കാനാണത്രെ ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. ഇതിനായി 25000 രൂപയാണ് ഇവര്‍ ചെലവാക്കിയത്. എന്നാല്‍ മര്‍ദ്ദനത്തിനിടെ ലിനീഷ് കൊല്ലപ്പെടുകയായിരുന്നു.

സംഭവസമയത്ത് ശ്രീകലയും അവിടെ ഉണ്ടായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം സംഘം ലിനീഷിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി വിജനമായ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി ലിനീഷ് അടുപ്പത്തിലായ കാര്യം പറഞ്ഞ് ശ്രീകല ഇയാളുമായി തര്‍ക്കിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കയ്യും കാലും തല്ലിയൊടിക്കാന്‍ ശ്രീകല ആളുകളെ ഏര്‍പ്പാടാക്കിയത്. ലിനീഷിന്റെ മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+