കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങി; പഞ്ചായത്ത് അസി എൻജിനയറി പൊക്കി വിജിലെൻസ്

Google Oneindia Malayalam News
rrest-1674934862.jpg -P

കോട്ടയം: പ്രവാസിയിൽ നിന്നും കൈകൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് പിടിയിൽ മാഞ്ഞൂർ പഞ്ചായത്തിലെ അജിത്ത് കുമാറിനെയാണ് കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തതത്. പ്രവാസിയുടെ സംരംഭം തുടങ്ങുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി നൽകുന്നതിന് ഇരുപതിനായിരം രൂപയും മദ്യവുമായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നു.

മാഞ്ഞൂർ സ്വദേശിയായ പ്രവാസി 2020 ലാണ് പുതിയ സംരംഭം തുടങ്ങാനായി പഞ്ചായത്തിനെ സമീപിച്ചത്. എന്നാൽ പ്രോജക്ട് പ്ലാൻ സമർപ്പിച്ച ഇദേഹത്തിന് പെർമിറ്റിനുള്ള ശിപാർശ അസിസ്റ്റന്റ് എഞ്ചിനിയറായ അജിത്ത് കുമാർ നൽകാൻ തയ്യാറായില്ല. ശിപാർശ നൽകണമെങ്കിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. ആദ്യം 5000 രൂപ പ്രവാസി നൽകിയിരുന്നു. എന്നാൽ ഇത് കൂടാതെ കൂടുതൽ തുകയും പണവും ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇയാൾ എൻജീനിയർക്കെതിരെ വിജിലൻസിൽ പരാതി നൽകിയത്. തുടർന്ന് ഇന്ന് ഫിനോഫ്തലിൻ പൗഡർ പുരട്ടിയ പണം കൈമാറുന്നതിനിടയിലാണ് വിജിലെൻസ് അജിത്തിനെ കസ്റ്റഡിയിൽ എടുത്തത്.കോട്ടയം വിജിലൻസ് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

English summary
Received bribe from expatriate; Vigilance arrested Panchayat Assistant Engineer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X