റിവൈൻഡ് 2020: കോട്ടയത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ സംഭവങ്ങൾ
കോട്ടയം: ലോകത്തെമ്പാടുമുള്ള മനുഷ്യരും കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. 2020ന്റെ തുടക്കം മുതൽ തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തിരക്കിലായിരുന്നു. ഇന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് നമ്മൾ. 2020ന്റെ ചരിത്രത്തിൽ ഇടംനേടിയ മറ്റ് ചില സംഭവങ്ങളും പരിശോധിക്കാം.
ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിന്; ഭരണം എല്‍ഡിഎഫിന്, തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്
കോട്ടയം ജില്ലയിൽ 2020ൽ നടന്ന പ്രധാന സംഭവങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. കൊറോണ വൈറസ് വ്യാപനം തുടരുമ്പോൾ തന്നെയാണ് കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയപരമായി എന്നും യുഡിഎഫിന്റെ പക്ഷം ചേർന്ന് നിന്നിരുന്ന ജില്ലയാണ് കോട്ടയം. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ച വർഷമായിരുന്നു കടന്നുപോയത്. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനമാണ് മാറ്റങ്ങൾക്ക് വഴിതെളിച്ചത് 2019 ഏപ്രിലിൽ കെ എം മാണിയുടെ മരണത്തോടെ പാർട്ടിക്കുള്ളിൽ ഒരു അധികാരത്തർക്കം ഉടലെടുത്തിരുന്നു. ഈ തർക്കം അവസാനം എത്തിയത് ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിലേക്കാണ്. 2020ൽ രാഷ്ട്രീയ കേരളം ഏറ്റവുമധികം ചർച്ച ചെയ്ത വിഷയങ്ങളിലൊന്നായിരിക്കും ഇത്.
തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചപ്പോൾ രണ്ടിലച്ചിഹ്നത്തെച്ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിൽ വലിയ തർക്കമാണ് ഉടലെടുത്തത്. എന്നാൽ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണിക്കാണ് നൽകിയത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തിരുന്നു. ചരിത്രത്തിൽ ആദ്യമാണ് പാലായിൽ എൽഡിഎഫ് വിജയിക്കുന്നത്. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം തന്നെയാണ് ഇതിനും വഴിത്തിരിവായത്. യുഡിഎഫിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ നിന്ന് മത്സരിച്ച് വിജയിച്ച മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞയെടുത്തത് സംസ്കൃതത്തിലായിരുന്നു. 41ാം വാർഡിലെ ബിജെപി പ്രതിനിധി കെ ശങ്കരൻ, അയ്മനം പഞ്ചായത്തിലെ വാർഡിൽ കെ ദേവകി, കല്ലറ പഞ്ചായത്തിലെ നാലാം വാർഡിലെ അരവിന്ദ് ശങ്കർ എന്നിവരാണ് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി വാർത്തകളിലിടം നേടിയത്. ശങ്കരൻ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ ചിലർ തടസ്സവാദം ഉന്നയിച്ചിരുന്നു. സത്യപ്രതിജ്ഞ സംസ്കൃതത്തിൽ ആദ്യത്തെ സംഭവമായേക്കാം ഇത്.
28 വർഷത്തോളമായി കോട്ടയത്തിന് തീരാകളങ്കമായി നിന്നിരുള്ള സിസ്റ്റർ അഭയാ കൊലക്കേസിലെ പ്രതികളെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത് ഈ വർഷാവസാനത്തിലാണ്. കോട്ടയം പയസ് ടെൻത് കോൺവെന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെടുന്നത്. സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ, എന്നിവരാണ് കേസിലെ പ്രതികൾ. ഇരുവർക്കും കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.