കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസ്സ് വഞ്ചിച്ചു; കോട്ടയത്ത് തനിച്ച് മത്സരിക്കുമെന്ന് ആര്‍എസ്പി, കോണ്‍ഗ്രസിനെ തോല്‍പ്പിക്കും

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നണികള്‍ക്കിടയിലെ സീറ്റ് വിതരണവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമെല്ലാം വലിയ പൊട്ടിത്തെറികള്‍ക്കാണ് എല്ലാ മുന്നണികളിലും പാര്‍ട്ടികളിലും ഇടം കൊടുത്തിരിക്കുന്നത്. കോട്ടയം ജില്ലയാണ് ഇരു മുന്നണികള്‍ക്കും ഏറെ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഏറെ നാള്‍ നീണ്ട് നിന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയിലെ സീറ്റ് വിതരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. യുഡിഎഫില്‍ നേരത്തെ പ്രഖ്യാപനം വന്നെങ്കിലും മുന്നണിയില്‍ വലിയ പൊട്ടിത്തെറിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം


ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം മുന്നണി മാറിയതോടെ ശക്തമായ പോരാട്ടമാണ് ഇത്തവണ കോട്ടയം ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്നത്. ജോസിന്‍റെ മുന്നണി മാറ്റത്തിന് തന്നെ ഇടയാക്കിയ ജില്ലാ പഞ്ചായത്തിലെ ഭരണം എന്ത് വിലകൊടുത്തും നിലനിര്‍ത്തും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

യു‍ഡിഎഫിലെ പ്രശ്നം

യു‍ഡിഎഫിലെ പ്രശ്നം

എന്നാല്‍ ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം മുന്നണിയില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് ഇടയാക്കിയത്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 22 സീറ്റുകള്‍ കോണ്‍ഗ്രസും പിജെ ജോസഫും പങ്കിട്ടെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ 11 സീറ്റുകളിള്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് ഇത്തവണ 9 സീറ്റുകള്‍ നല്‍കി. ശേഷിക്കുന്ന 13 സീറ്റുകളിലും കോണ്‍ഗ്രസും മത്സരിക്കും.

ജില്ലാ പഞ്ചായത്തിലേക്ക്

ജില്ലാ പഞ്ചായത്തിലേക്ക്

ജില്ലാ പഞ്ചായത്തിലേക്ക് ഇത്തവണ മുസ്ലീം ലീഗും ആര്‍എസ്പിയും അടക്കമുള്ള ഘടകക്ഷികള്‍ പരിഗണന ആവശ്യപ്പെട്ടിരുന്നു. എരുമേലി ഡിവിഷനായിരുന്നു ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരിട്ടത്തും മറ്റ് പാര്‍ട്ടികളെ പരിഗണിക്കാന്‍ യുഡിഎഫ് തയ്യാറായില്ല. പ്രതിഷേധ സൂചകമായി ജില്ലാ പഞ്ചായത്തിലേക്ക് തനിച്ച് മത്സരിച്ചേക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടിയും

കുഞ്ഞാലിക്കുട്ടിയും


പിന്നീട് കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ലീഗിനെ അനുനയിപ്പിച്ചത്, ലീഗിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും മറ്റൊരു ഘടകക്ഷിയായ ആര്‍എസ്പിയെ അനുനയിപ്പിക്കാന്‍ മുന്നണി നേതൃത്വത്തിന് സാധിച്ചില്ല. ഇതോടെ ജില്ലയില്‍ യുഡിഎഫിന്‍റെ ഭാഗമാവാതെ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍എസ്പി.

കോൺഗ്രസ് വഞ്ചിച്ചു

കോൺഗ്രസ് വഞ്ചിച്ചു

സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വഞ്ചിച്ചുവെന്നും കോൺഗ്രസും ജോസഫ് ഗ്രൂപ്പും മുഴുവൻ സീറ്റുകളും വീതിച്ചെടുത്തെന്നുമാണ് പരാതി. ഇതേ തുടർന്നു കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഈ വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്പി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായി

ഏകപക്ഷീയമായി

കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലും കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകള്‍, കുറിച്ചി, പനച്ചിക്കാട്, മണിമല പഞ്ചായത്തുകളിലും ആർ എസ് പിക്ക് വോട്ടുകള്‍ ഉണ്ട്. ഈ മേഖലകളില്‍ ആര്‍എസ്പിക്ക് സീറ്റുകള്‍ നല്‍കുമെന്നായിരുന്നു മുന്നണിയില്‍ നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍, ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി അരുണ്‍ ആരോപിച്ചു.

നാല് സീറ്റുകള്‍

നാല് സീറ്റുകള്‍

വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലായി ഇരുപതിലേറെ സീറ്റുകളായിരുന്നു പാര്‍ട്ടി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. കുറഞ്ഞത് 18 സീറ്റുകളെങ്കിലും വേണമെന്നതില്‍ ജില്ലാ നേതൃത്വം ഉറച്ച് നിന്നു. എന്നാല്‍ ജില്ലയില്‍ നാല് സീറ്റുകള്‍ മാത്രമാണ് യുഡിഎഫ് ആര്‍എസ്പിക്ക് നല്‍കിയത്. ഈ സീറ്റുകളില്‍ മുന്നണിയായും മറ്റിടങ്ങളില്‍ മുന്നണി സ്ഥാനാര്‍ത്ഥികൾക്ക് എതിരെയും മത്സരിക്കാനാണ് നിലവില്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

എൽഡിഎഫിൽ

എൽഡിഎഫിൽ

ആർഎസ്പി എൽഡിഎഫിൽ ഉണ്ടായിരുന്ന സമയത്ത് പരമ്പരാഗതമായി ലഭിച്ച സീറ്റുകളാണ് കോൺഗ്രസ് ഇപ്പോൾ അവഗണിക്കുന്നത്. ജില്ലയിലെ സീറ്റുകള്‍ മുഴുവന്‍ കോണ്‍ഗ്രസും പിജെ ജോസഫ് വിഭാഗവും വീതിച്ചെടുത്തെന്ന പരാതി ആര്‍എസ്പിയും ശക്തമാക്കുന്നു. ഇതിൽ പ്രതിഷേധിച്ച് മുൻപ് മത്സരിച്ച മുഴുവൻ സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് ആർഎസ്പി ജില്ലാ ഘടകത്തിന്‍റെ തീരുമാനം.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി വിമര്‍ശനവും ആര്‍എസ്പി നേതാക്കള് നടത്തി. കറക്കുന്ന പശുവിനെ വിറ്റ് അറക്കുന്ന കാളയെ വാങ്ങിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്ന ഡി സി സി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അന്വര്‍ത്ഥമാണെന്നും ആര്‍ എസ് പി നേതാക്കള്‍ ആരോപിച്ചു. 500 പേരു പോലുമില്ലാത്ത ജോസഫ് ഗ്രൂപ്പിന് ജില്ലാ പഞ്ചായത്തില്‍ ഒമ്പതു സീറ്റു വിട്ടു നല്‍കിയ കോണ്‍ഗ്രസ് ഡി സി സിയെ പുറപ്പുഴയില്‍ കൊണ്ടു കെട്ടുകയായിരുന്നെന്നും ഡിസിസി യോഗത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

English summary
RSP to contest alone in Kottayam district; Will try to defeat Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X