കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശരണബാല്യം പദ്ധതി: മൂന്ന് മാസത്തിനുള്ളില്‍ കോട്ടയം ജില്ലയില്‍ മോചിപ്പത് 13 കുട്ടികളെ

  • By Desk
Google Oneindia Malayalam News

കോട്ടയം: ബാലവേല ബാലഭിക്ഷാടനതെരുവ് ബാല്യ വിമുക്ത കേരളത്തിനായി വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 13 കുട്ടികളെ മോചിപ്പിച്ചു. ഇതില്‍ എട്ട് കുട്ടികള്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ്. മോചിപ്പിച്ച എല്ലാ കുട്ടികളെയും ബന്ധപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിച്ചു.

ശാരീരിക ഉപദ്രവത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട രണ്ട് കുട്ടികള്‍, സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട രണ്ട് കുട്ടികള്‍, ലൈംഗിക അതിക്രമത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് കുട്ടികളെയാണ് ജില്ലയില്‍ നിന്നും മോചിപ്പിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ കോഴഞ്ചേരിയില്‍ ഒരു ഹോട്ടലില്‍ കൗമാരവേല ചെയ്യിച്ച ഒരു കുട്ടിയെ മോചിപ്പിക്കുകയും കട ഉടമയ്‌ക്കെതിരെ നടപടി സ്വകരിക്കുകയും ചെയ്തു.

kids-155082559


കുട്ടികള്‍ക്ക് മദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ലഭ്യമാകുന്ന സാഹചര്യം തടയുന്നതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റിതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നതിനും, ലഹരി പദാര്‍ഥങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നവര്‍ക്കെതിരെ ബാലനീതി നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 32 പഞ്ചായത്തുകളില്‍ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി കൂടുകയും എട്ട് സ്‌കൂളുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുകയും ചെയ്തു. കൂടാതെ ബാലവേല തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ച് ദിവസങ്ങളായി വിവിധ ഹോട്ടലുകള്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ആരാധനതീര്‍ഥാടന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിട്ടുള്ളതായും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ അറിയിച്ചു.

English summary
saranabalyam schemes going successfully in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X