കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്യാസ്ത്രീയെക്കൊണ്ട് പൊലീസ് മാപ്പ് പറയിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് സെബാസ്റ്റ്യൻ പോൾ

Google Oneindia Malayalam News

എറണാകുളം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണസന്ദേശത്തിന്‍റെ പേരില്‍ അധ്യാപികയെ കൊണ്ട് ഹിന്ദു ഐക്യവേദിയും പൊലീസും മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് സെബാസ്റ്റന്‍ പോള്‍. അടിച്ചമർത്തപ്പെടുന്നവരുടെയും ചവിട്ടിത്താഴ്ത്തപ്പെടുന്നവരുടെയെയും ഓർമയാണ് ഓണം എന്ന് കുട്ടികൾക്ക് സന്ദേശം നൽകിയ പ്രിൻസിപ്പലിന് പൊലീസ് സ്റ്റേഷനിൽ മാപ്പെഴുതി വായിക്കേണ്ടിവന്നു. എസ് എച്ച് ഒ സജിമോന് മാപ്പെഴുതിക്കാനും മാപ്പ് വായിപ്പിക്കാനും ആരാണ് അധികാരം നൽകിയതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സെബാസ്റ്റന്‍ പോള്‍ ചോദിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നെടുംകുന്നം സ്കൂളിലെ കന്യാസ്ത്രിയായ അധ്യാപികയ്ക്ക് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലുണ്ടായ അനുഭവം ഉചിതമായ അന്വേഷണത്തിന് വിധേയമാക്കണം. മഹാബലിയുടെ ഐതിഹ്യത്തിന് ആ അധ്യാപിക നൽകിയ വ്യാഖ്യാനം ഹിന്ദു ഐക്യവേദിക്ക് സ്വീകാര്യമായില്ല.

 nedumsdddd

അടിച്ചമർത്തപ്പെടുന്നവരുടെയും ചവിട്ടിത്താഴ്ത്തപ്പെടുന്നവരുടെയെയും ഓർമയാണ് ഓണം എന്ന് കുട്ടികൾക്ക് സന്ദേശം നൽകിയ പ്രിൻസിപ്പലിന് പൊലീസ് സ്റ്റേഷനിൽ മാപ്പെഴുതി വായിക്കേണ്ടിവന്നു. എസ് എച്ച് ഒ സജിമോന് മാപ്പെഴുതിക്കാനും മാപ്പ് വായിപ്പിക്കാനും ആരാണ് അധികാരം നൽകിയത്? കഥയിലെ നായകൻ മഹാബലിയാകാം, വാമനനാകാം . ചിലപ്പോൾ നായകൻ പ്രതിനായകനുമാകും.

അസുര രാജാവിനെ നിഷ്കാസനം ചെയ്ത് ദൈവിക / വൈദിക ഭരണം സ്ഥാപിതമായി എന്ന് കഥയെ വ്യാഖ്യാനിച്ചാൽ എതിർക്കേണ്ടവർക്ക് എതിർക്കാം . പക്ഷേ പറയുന്നവരെ ആക്ഷേപിച്ചു ചവിട്ടിത്താഴ്ത്തരുത്. ബ്രാഹ്മണ്യത്തിന്റെയും ചാതുർവർണ്യത്തിന്റെയും തിരിച്ചുവരവാകരുത് മതേതരമായി മാറിക്കഴിഞ്ഞ ഓണം. വിദ്യാർത്ഥികൾക്കുള്ള വീഡിയോ സന്ദേശം ഹിന്ദു ഐക്യവേദിയുടെ അംഗീകാരത്തിന് വിധേയമാക്കരുത്.

ചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചുചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചു

English summary
Sebastian Paul demands investigation in onam greetings controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X