യുഡിഎഫ് അവിശ്വാസത്തെ എല്‍ഡിഎഫ് സ്വതന്ത്രര്‍ പിന്തുണച്ചു; കേരള കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി
കോട്ടയം: ജില്ലയിലെ പാല ഭരണങ്ങാനം ഗ്രാമ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ വൈസ് പ്രസിഡന്റിനെ പുറത്താക്കി. കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോസുകുട്ടി അമ്പലമുറ്റത്തിനെയാണ് യു ഡി എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. എല്‍ ഡി എഫ് സ്വതന്ത്രരായ രണ്ട് പേര്‍ യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ജോസുകുട്ടി അമ്പലമുറ്റത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
എല്‍ ഡി എഫ് സ്വതന്ത്രരായ വിനോദ് വേരനാനി, എല്‍സമ്മ എന്നീ അംഗങ്ങളാണ് യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തത്. അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകള്‍ കിട്ടി. എല്‍ ഡി എഫിനും യു ഡി എഫിനും ആറ് അംഗങ്ങള്‍ ആണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ബി ജെ പി അംഗം വിട്ട് നിന്നു.

എല്ലാ വികസനങ്ങളുടെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നാണ് യു ഡി എഫിനെ പിന്തുണച്ച സി പി ഐ എം സ്വതന്ത്രര്‍ ആരോപിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളെ എല്ലാം കേരളാ കോണ്‍ഗ്രസ് അട്ടിമറിക്കുന്നു എന്നും എല്‍ ഡി എഫ് സ്വാതന്ത്രര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ലിസി സണ്ണിയാണ് പഞ്ചായത്ത് പ്രസിഡന്റ്.
അതിനിടെ, മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫിന് ഭരണം നഷ്ട്ടമായി. ഇടത് മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. മുസ്ലീം ലീഗ് സ്വതന്ത്ര നജുമുന്നിസ ഇടത് മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
അവിശ്വാസ പ്രമേയം പാസായതോടെ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് എല്‍ ഡി എഫ് ഭരിക്കും. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ എല്‍ ഡി എഫിനും 10 സീറ്റില്‍ യു ഡി എഫുമാണ് ജയിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു ഡി എഫ് ഭരണം തുടരുകയായിരുന്നു. കോണ്‍ഗ്രസിന്റെ വത്സമ്മ സെബാസ്റ്റ്യനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. നിലവില്‍ വൈസ് പ്രസിഡന്റ് സൈനബ മാമ്പുള്ളിക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.












Click it and Unblock the Notifications