• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിസി ജോര്‍ജിന് കാപ്പന്‍ വക തിരിച്ചടി; പാലായിലെ ജനപക്ഷം പ്രവര്‍ത്തകരെ പുതിയ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം

കോട്ടയം: എല്‍ഡിഎഫിലേക്ക് കൂടുതല്‍ ഘടകക്ഷികള്‍ വന്നതിനാല്‍ ഇത്തവണ സീറ്റ് വീതം വെപ്പ് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ മുന്നണിയിലെ എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പ് ആദ്യം തന്നെ സിപിഎം നല്‍കിയിരുന്നു. തുടക്കത്തില്‍ സിപിഐ ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ ബലം പിടിച്ചെങ്കിലും നിലപാട് മയപ്പെടുത്തുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാലാണ് കടുംപിടുത്തം വേണ്ടെന്ന നിലപാടിലേക്ക് ഘടകക്ഷികള്‍ എത്തിയത്.

രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി, ടോള്‍പ്ലാസകളില്‍ നിന്നുള്ള ചിത്രങ്ങള്‍

മാണി സി കാപ്പന്‍റെ പ്രതീക്ഷ

മാണി സി കാപ്പന്‍റെ പ്രതീക്ഷ

പാലാ സീറ്റ് തര്‍ക്കത്തെ ചൊല്ലി മുന്നണി വിടുമ്പോള്‍ പാര്‍ട്ടി ദേശീയ നേതൃത്വവും ഒപ്പം നില്‍ക്കുമെന്നായിരുന്നു അവസാനം നിമിഷം വരേയുള്ള മാണി സി കാപ്പന്‍റെ പ്രതീക്ഷ. ഇതോടെ ഇടതുമുന്നുണിയില്‍ ഉറച്ച് നില്‍ക്കുന്ന എകെ ശശീന്ദ്രന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എസില്‍ പോവുമെന്നുള്ള തരത്തിലുള്ള പ്രചരാണം ശക്തമാവാനും തുടങ്ങി.

എന്‍സിപി നേതൃത്വം

എന്‍സിപി നേതൃത്വം

എന്നാല്‍ ഇടതുമുന്നണിയില്‍ ഉറച്ച് നില്‍ക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചതോടെ മാണി സി കാപ്പന്‍ ഒറ്റക്ക് മുന്നണി വിടുകയായിരുന്നു. പരമാവാധി പാര്‍ട്ടി കമ്മറ്റികളും നേതാക്കളും ഒപ്പമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പം എന്‍സിപി വിട്ട് യുഡിഎഫിലേക്ക് മാറിയത്.

പാലായില്‍ ചേര്‍ന്ന യോഗം

പാലായില്‍ ചേര്‍ന്ന യോഗം

ബാബു കാർത്തികേയൻ, സലീം പി. മാത്യു, എം.ആലിക്കോയ, പി.ഗോപിനാഥ്, സുൾഫിക്കർ മയൂരി, ബാബു തോമസ്, കടകംപള്ളി സുകു, പ്രദീപ് പാറപ്പുറം, സാജു എം.ഫിലിപ്പ് എന്നിവരാണ് മാണി സി കാപ്പന് പിന്തുണ അറിയിച്ച് എന്‍സിപി സംസ്ഥാന സമിതിയില്‍ നിന്നും രാജിവെച്ചത്. പുതിയ പാര്‍ട്ടിയെ കുറിച്ച് ആലോചിക്കാന്‍ ഇവര്‍ ഉള്‍പ്പടേയുള്ളവര്‍ അടങ്ങുന്ന പത്തംഗസമിതിയെ ആണ് പാലായില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തത്.

പിസി ജോര്‍ജിന്‍റെ ജനപക്ഷം

പിസി ജോര്‍ജിന്‍റെ ജനപക്ഷം

പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതോടെ എന്‍സിപിയില്‍ നിന്നും കൂടുതല്‍ നേതാക്കളെ ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് മാണി സി കാപ്പന്‍ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കേരള കോണ്‍ഗ്രസ് ബി, തൃണമൂല്‍ കോണ്‍ഗ്രസ്, പിസി ജോര്‍ജിന്‍റെ ജനപക്ഷം ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും പുതിയ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ശ്രമം.

പിസി ജോര്‍ജിന് സ്വാധീനം

പിസി ജോര്‍ജിന് സ്വാധീനം

ജനപക്ഷത്തിന്‍റെ പാലായില്‍ നിന്നുള്ള പ്രവര്‍ത്തകരേയും നേതാക്കളെയുമാണ് മാണി സി കാപ്പന്‍ ലക്ഷ്യമിടുന്നത്. ചിലരോട് ഇതിനോടകം തന്നെ കാപ്പന്‍ വിഭാഗം ചര്‍ച്ച നടത്തിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂഞ്ഞാറിന് പുറമെ പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിക്ക് പ്രവര്‍ത്തകര്‍ ഉള്ള ഒരു മണ്ഡലമാണ് പാലാ. ഇവിടെയാണ് പിസി ജോര്‍ജിനെ ക്ഷീണിപ്പിക്കാന്‍ കാപ്പന്‍ മുന്നിട്ട് ഇറങ്ങുന്നത്.

പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചത്

പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചത്

നേരത്തെ പാലായില്‍ മാണി സി കാപ്പന്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാണി സി കാപ്പന് പാലായില്‍ വലിയ വേരൊന്നും ഇല്ലെന്നയാരിന്നു കാപ്പന്‍റെ യുഡിഎഫ് പ്രവേശനം സാധ്യമായതിന് പിന്നാലെയുള്ള പിസി ജോര്‍ജിന്‍റെ പ്രതികരണം. അൽപ്പം കാത്തിരുന്ന ശേഷംപാലാ സീറ്റിനെ ചൊല്ലി കാപ്പന്‍ എല്‍ഡിഎഫില്‍ ബഹളം ഉണ്ടാക്കാമായിരുന്നുവെന്നും പിസി ജോർജ്ജ് പറഞ്ഞു.

ജനപക്ഷം പ്രവര്‍ത്തകര്‍

ജനപക്ഷം പ്രവര്‍ത്തകര്‍

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചതിന് തന്‍റെ പാര്‍ട്ടിയില്‍ നിന്നടക്കം മാണി സി കാപ്പനൊപ്പം പ്രവര്‍ത്തകര്‍ പോയിട്ടുണ്ടെന്നും അവരെ അദ്ദേഹം സ്നേഹത്തില്‍ പിടിച്ചെടുത്തതാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ മാണി സി കാപ്പന്‍റെ പുതിയ പാര്‍ട്ടിയിലേക്ക് ജനപക്ഷത്ത് നിന്നും ഒരു നേതാക്കളും പോവില്ലെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജനപക്ഷം യോഗം

ജനപക്ഷം യോഗം

കഴിഞ്ഞ ദിവസം പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നിയോജക മണ്ഡലം കമ്മറ്റി യോഗത്തില്‍ പിസി ജോര്‍ജ് ഉള്‍പ്പടേയുള്ള പാര്‍ട്ടിയിലെ പ്രമുഖര്‍ എല്ലാം പങ്കെടുത്തിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ ജനപക്ഷം പാര്‍ട്ടിക്ക് ആരോടും വിരോധമോ, വിധേയത്തമോ ഇല്ലെന്നാണ് നിയോജക മണ്ഡലം കമ്മറ്റി വിലയിരുത്തിയത്. പിസി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് സജി എസ് തെക്കേലാണ് അധ്യക്ഷത വഹിച്ചത്.

കേരള കോണ്‍ഗ്രസ് ബി

കേരള കോണ്‍ഗ്രസ് ബി

ജനപക്ഷത്തിന് പുറമെ മാണി സി കാപ്പന്‍ ലക്ഷ്യമിടുന്ന മറ്റൊരു പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബി ആണ്. കേരള കോണ്‍ഗ്രസ് ബി പിളര്‍ന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിൽ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയോട് എതിര്‍പ്പ് ഇല്ലാത്തതിനാല്‍ കേരള കോണ്‍ഗ്രസ് ആര്‍ (ബി) എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടി അറിയപ്പെടുകയെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ നാല് ജില്ലാ കമ്മറ്റികള്‍ തങ്ങള്‍ക്കൊപ്പമാണെന്നും നജീ പാലക്കണ്ടി അവകാശപ്പെടുന്നു.

കാപ്പനുമായി ചര്‍ച്ച

കാപ്പനുമായി ചര്‍ച്ച

എന്നാല്‍ കേരള കോണ്‍ഗ്രസ് ബി വിടുന്നവര്‍ തനിച്ച് ഒരു പാര്‍ട്ടിയായി യുഡിഎഫുമായി സഹകരിക്കാനുള്ള സാധ്യത കുറവാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതിനോട് താല്‍പര്യമില്ല. അതിനാല്‍ തന്നെ മാണി സി കാപ്പന്‍ വിഭാഗവുമായി ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ മാണി സി കാപ്പന്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിഭാഗത്തെ ഒന്നടങ്കം പാട്ടിലാക്കാനാണ് കാപ്പന്‍റെ ശ്രമം.

cmsvideo
  ജോസിനെതിരെ മാസ്സ് ഡയലോഗുമായി മാണി സി കാപ്പൻ
  ആലിക്കോയക്ക് എലത്തൂര്‍

  ആലിക്കോയക്ക് എലത്തൂര്‍

  എന്‍സിപി കേരള, കേരള എന്‍സിപി എന്നിവയില്‍ ഏതെങ്കിലും ഒരു പേരായിരിക്കും പുതിയ പാര്‍ട്ടിക്ക് മാണി സി കാപ്പന്‍ നല്‍കുക. പാലായില്‍ മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. എലത്തൂര്‍ സീറ്റ് ചോദിക്കുന്നത് മുതിര്‍ന്ന നേതാവായാ ആലിക്കോയക്ക് വേണ്ടിയാണ്. കുട്ടനാട് കിട്ടിയാല്‍ സുള്‍ഫിക്കര്‍ മയൂരിയെ ഇവിടെ പരിഗണിച്ചേക്കും. എന്നാല്‍ പാലായ്ക്ക് അപ്പുറത്തുള്ള ഒരു ഉറപ്പും മാണി സി കാപ്പന് യുഡിഎഫ് ഇതുവരെ നല്‍കിയിട്ടില്ല.

  പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  English summary
  setback for PC George; Mani C Kappan to bring janapaksham workers in Pala to the new party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X