Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ഏഴ് പേർക്ക് കൊറോണ വൈറസ്: മൂന്നുപേർ ദില്ലിയിൽ നിന്നെത്തിയത്!! ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്

കോട്ടയം: കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദില്ലിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ രാമപുരം സ്വദേശി (37), കുവൈറ്റില്‍ ജൂണ്‍ 19 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50) എന്നിവർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇരുവർക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ ദില്ലിയില്‍നിന്നും ഒരാള്‍ മുംബൈയില്‍നിന്നും രണ്ടു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇവര്‍ ആറു പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഏഴാമത്തെയാള്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മുംബൈയില്‍നിന്ന് നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12)യ്ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

corona4353-1590744

Recommended Video

cmsvideo
    പ്രവാസികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ് | Oneindia Malayalam

    റിയാദില്‍നിന്ന് ജൂണ്‍ 10 ന് എത്തിയ പാമ്പാടി സ്വദേശി (52)ക്കും ദില്ലിയിൽ നിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42) എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിൽ നിന്ന് ജൂണ്‍ 13 ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65)യെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശി (70)യ്ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

    എറണാകുളത്തെ ആശുപത്രിയില്‍ സെപ്റ്റംബറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോട്ടയത്തെ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയിരുന്നു. തിമിര ശസ്ത്രക്രിയയ്ക്കു മുന്‍പായി നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്കം പരിശോധിച്ച് വരികയാണ്.

    മൂന്നു പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടിട്ടുള്ളത്. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും നാലു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. ഇതുവരെ രോഗമുക്തരായ 79 പേര്‍ ഉള്‍പ്പെടെ 176 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്.

    മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂര്‍ സ്വദേശിനി (29), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി (34), ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+