കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഏഴ് പേർക്ക് കൊറോണ വൈറസ് ബാധ: ഒമ്പത് പേർക്ക് രോഗമുക്തി

Google Oneindia Malayalam News

കോട്ടയം: കോട്ടയം ല്ലയില്‍ പുതിയതായി ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിയായ ഒരാളും ഉള്‍പ്പെടുന്നുണ്ട്. അഞ്ചു പേര്‍ വീടുകളിലും ഒരാള്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒന്‍പതു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

 എറണാകുളത്ത് 14 പേർക്ക് കൊറോണ വൈറസ്: 13 പേർക്ക് രോഗമുക്തി, ജില്ലയിൽ സ്ഥിതി ഗുരുതരം!! എറണാകുളത്ത് 14 പേർക്ക് കൊറോണ വൈറസ്: 13 പേർക്ക് രോഗമുക്തി, ജില്ലയിൽ സ്ഥിതി ഗുരുതരം!!

മണര്‍കാട് സ്വദേശിനി(62)യാാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ആദ്യത്തെയാൾ. ഇവർ പത്തനംതിട്ടയില്‍ രോഗം ബാധിച്ച ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങളോടെ ജൂലൈ ഏഴിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്. മസ്ക്റ്റില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(34), അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി കാണക്കാരിയിലെ ബന്ധുവീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(29),ദുബായില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(63) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus2-

ഐവറികോസ്റ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി(41), ദുബായില്‍നിന്നും ജൂണ്‍ 29ന് എത്തി തുരുത്തിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(28), അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ജില്ലയിൽ ഇന്ന് ഏഴ് പേരാണ് രോഗമുക്തരായിട്ടുള്ളത്. മഹാരാഷ്ട്രയില്‍നിന്ന് എത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശിനി(20), ദില്ലിയിൽ നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(30), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച മുളക്കുളം സ്വദേശി(48), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(35), ഷാര്‍ജയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ പെണ്‍കുട്ടി(13) എന്നിവർ വെള്ളിയാഴ്ച രോഗമുക്തി നേടി.

ഷാര്‍ജയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(7), നേരത്തെ രോഗമുക്തയായ പെണ്‍കുട്ടിയുടെ സഹോദരനാണ് ഈ ഏഴുവയസ്സുകാരൻ, മുംബൈയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(22), കുവൈറ്റില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പൂഞ്ഞാര്‍ സ്വദേശി(25), ദില്ലിയിൽ നിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(3) എന്നിവരാണ് രോഗമുക്തി നേടിയ മറ്റുള്ളവർ.

English summary
Seven Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X