കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഏഴ് പേർക്ക് കൊറോണ വൈറസ് ബാധ: ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം, ആറ് പേർക്കും രോഗലക്ഷണങ്ങൾ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആറു പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നാലു പേര്‍ ആശുപത്രിയിലും രണ്ടു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്‍റയിനിലും കഴിയുകയായിരുന്നു. എട്ടു പേര്‍കൂടി രോഗമുക്തരായതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 127 പേരാണ്. ജില്ലയില്‍ ഇതുവരെ ആകെ 294 പേര്‍ക്ക് രോഗം ബാധിച്ചു. 167 പേര്‍ രോഗമുക്തരായി.

ആലപ്പുഴയില്‍ 18 പേര്‍ക്ക് കൊറോണ, മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി; ജില്ലയില്‍ 221 പേര്‍ ചികിത്സയില്‍ആലപ്പുഴയില്‍ 18 പേര്‍ക്ക് കൊറോണ, മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി; ജില്ലയില്‍ 221 പേര്‍ ചികിത്സയില്‍

ഖത്തറില്‍നിന്നും ജൂണ്‍ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30), ഷാര്‍ജയില്‍നിന്നും ജൂണ്‍ 27ന് എത്തി അതിരമ്പുഴയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശിനി(41), സൗദി അറേബ്യയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ തിരുവാര്‍പ്പ് സ്വദേശി(30) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റില്‍ ഫലം പോസിറ്റിവായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
പിണറായിയും ശൈലജ ടീച്ചറും സമ്പര്‍ക്ക പട്ടികയില്‍ | Oneindia Malayalam
 coran-093-15

സൗദി അറേബ്യയില്‍നിന്നും ജൂലൈ എട്ടിന് എത്തിയ കോട്ടയം താഴത്തങ്ങാടി സ്വദേശി(30)യ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റില്‍ ഫലം പോസിറ്റിവായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയില്‍നിന്നും ജൂൺ 30ന് ട്രെയിനില്‍ എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശിനി(32)ക്കും രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ നഴ്സായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ജില്ലയിൽ തിരിച്ചെത്തിയത്. ഹൈദരാബാദില്‍നിന്നും വിമാനത്തില്‍ ജൂലൈ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശി(48). രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാറത്തോട് സ്വദേശി(72)യ്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് ശരീര വേദനയും തലവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുണ്ടായപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധനയില്‍ വൈറല്‍ ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തി. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദില്ലിയില്‍നിന്ന് എത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി(36), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശി(23), മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച കരിക്കാട്ടൂര്‍ സ്വദേശി(31), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(30), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ സ്വദേശി(31) എന്നിവരും രോഗമുക്തി നേടിയിരുന്നു.

മധുരയില്‍നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കാരാപ്പുഴ സ്വദേശി(30), ജൂണ്‍ 28ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(7)യും രോഗമുക്തി നേടിയിട്ടുണ്ട്. ഈ പെൺകുട്ടിയുടെ മാതാപിതാക്കള്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗം ഭേദമായ പള്ളിക്കത്തോടുനിന്നുള്ള പെണ്‍കുട്ടിയുടെ സഹോദരി(6).

ഇടുക്കിയില്‍ ആശങ്ക; ഇന്ന് 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, ജില്ലയില്‍ 72 രോഗികള്‍ഇടുക്കിയില്‍ ആശങ്ക; ഇന്ന് 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, ജില്ലയില്‍ 72 രോഗികള്‍

English summary
Seven Coronavirus cases reported in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X