കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ഏഴ് പേർക്ക് കൊറോണ വൈറസ്: മൂന്ന് പേർ വിദേശത്ത് നിന്നെത്തിയവർ!!

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്. മുംബൈയില്‍നിന്ന് മെയ് 21ന് എത്തിയ കുറുമ്പനാടം സ്വദേശി, ദോഹയില്‍നിന്ന് മെയ് 30ന് എത്തിയ കറുകച്ചാല്‍ സ്വദേശിനി, താജിക്കിസ്ഥാനില്‍നിന്ന് മെയ് 28ന് എത്തിയ തലയോലപ്പറമ്പ് സ്വദേശിനി, മുംബൈയില്‍ മെയ് 27ന് എത്തിയ അതിരമ്പുഴ സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.

മുല്ലപ്പള്ളിയുടെ വാക്ക് പുച്ഛിച്ച് തള്ളണം; ശൈലജടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ ലിനിയുടെ ഭര്‍ത്താവ്മുല്ലപ്പള്ളിയുടെ വാക്ക് പുച്ഛിച്ച് തള്ളണം; ശൈലജടീച്ചര്‍ക്കെതിരായ പരാമര്‍ശത്തില്‍ ലിനിയുടെ ഭര്‍ത്താവ്

ബെംഗളൂരുവില്‍ നിന്ന് മെയ് 18ന് എത്തിയ മീനടം സ്വദേശിനി, ദുബായില്‍നിന്ന് മെയ് 11ന് എത്തിയ തൃക്കൊടിത്താനം സ്വദേശി, മെയ് 18ന് മഹാരാഷ്ട്രയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി എന്നിവർക്കും രോഗം ഭേദമായിട്ടുണ്ട്.

china-coronavirus-1

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

ഹൈദരാബാദില്‍നിന്ന് ജൂണ്‍ ഒന്‍പതിന് വന്ന് പാലായിയിലെ ക്വാറന്റൈൻ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുറവിലങ്ങാട് സ്വദേശിനി(24), കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് വന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50) എന്നിവർക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിയുടെ ഭാര്യ(48). സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് വന്ന് കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(46). കുവൈറ്റില്‍നിന്നും ജൂണ്‍ 18ന് എത്തിച്ചേര്‍ന്ന ചങ്ങനാശേരി സ്വദേശി(30) എന്നിവർക്കും ജില്ലയിൽ രോഗം സ്ഥിരീകരികരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് 30കാരനെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദില്ലിയിൽ നിന്നും വിമാനത്തില്‍ ജൂണ്‍ 16ന് വന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈക്കം സ്വദേശി(54)യ്ക്കും തെലങ്കാനയില്‍നിന്നും ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ജൂണ്‍ 13ന് വിമാനത്തില്‍ എത്തി കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി(33)യ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല.

കൊവിഡ് മുക്തരായ ഏഴു പേര്‍കൂടി ഇന്ന് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇതുവരെ 59 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 69 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 41 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ്.

English summary
Seven new Coronavirus cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X