എംജി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയ്ക്ക് മിന്നും ജയം; 126 ല്‍ 117 ഇടത്തും എസ്എഫ്ഐ

കോട്ടയം: എം ജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐയ്ക്ക് മിന്നും വിജയം. സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 126 കോളേജുകളില്‍ 117 ഇടത്തും എസ് എഫ് ഐ ആണ് വിജിയച്ചത്. എറണാകുളം ജില്ലയിലെ 41 കോളജില്‍ 37 ലും എസ് എഫ് ഐയ്ക്കാണ് വിജയം. മഹാരാജാസ് കോളജിലെ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയക്കൊടി പാറിച്ചു. ഒരിക്കല്‍ കൂടി വനിത നയിക്കുന്ന യൂണിയന്‍ എന്ന പ്രത്യേകത മഹാരാജാസിലെ വിജജയത്തിന് മാറ്റ് കൂട്ടി. അതേസമയം തേവര എസ് എച്ച് കോളജില്‍ കെ എസ് യു ആണ് വിജയിച്ചത്. കെ എസ് യു ഭരിച്ചിരുന്ന വാഴക്കുളം സെന്റ് ജോര്‍ജ്, ആലുവ ചൂണ്ടി ഭാരത്മാത ആര്‍ട്സ് കോളജ്, പിറവം ബിപിസി, മൂവാറ്റുപുഴ നിര്‍മല, തൃക്കാക്കര കെഎംഎം എന്നീ കോളജുകള്‍ എസ് എഫ് ഐ തിരിച്ചുപിടിച്ച് കരുത്ത് കാട്ടി.

കോട്ടയം ജില്ലയില്‍ 39 ല്‍ 38 കോളജിലും എസ്എഫ്ഐ ആണ് ജയിച്ചത്. വാഴൂര്‍ എസ്വിആര്‍എന്‍എസ് എസ് കോളജ് , നാട്ടകം ഗവ കോളജ്, ബസേലിയസ് കോളജ്, സിഎംഎസ് കോളജ് കോട്ടയം ,എസ്എന്‍ കോളജ് കുമരകം, മണര്‍കാട് സെന്റ് മേരീസ് കോളജ്, എംഇഎസ് പുതുപ്പള്ളി, അമാന്‍ കോളജ്, മീഡിയ വില്ലേജ്, പുതുപ്പള്ളി ഐഎച്ച്ആര്‍ഡി, കെജി കോളജ് പാമ്പാടി, എസ്എന്‍ കോളജ് ചാന്നാനിക്കാട്, എന്‍എസ്എസ് കോളജ് ചങ്ങനാശേരി, പിആര്‍ഡിഎസ് കോളജ് , പിജിഎം കോളജ് കങ്ങഴ,എംഇഎസ് എരുമേലി, ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി, ഷെയര്‍ മൌന്റ്‌റ് , സെന്റ് തോമസ് കോളജ് പാലാ, സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍, പുതുവേലി മാര്‍ കുര്യാക്കോസ് കോളജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ ജയിച്ചു.

1

ശ്രീശബരീശ, മാര്‍ അഗസ്ത്യനോസ് കോളജ് രാമപുരം, ഏറ്റുമാനൂരപ്പന്‍ കോളജ് ,കെഇ കോളജ്, സ്റ്റാസ് പുല്ലരിക്കുന്ന്, ഐസിഎച്ച് പുല്ലരിക്കുന്നു, സിഎസ്‌ഐ ലോ കോളജ് കാണക്കാരി, ഐഎച്ച്ആര്‍ഡി കോളജ് ഞീഴൂര്‍, വിശ്വഭാരതി കോളജ്, കീഴൂര്‍ ഡിബി കോളജ്, തലയോലപ്പറമ്പ് ഡിബി കോളജ്, സെന്റ് സേവിയേഴ്സ് വൈക്കം , മഹാദേവ കോളജ് വൈക്കം, ഹെന്ററി ബേക്കര്‍ കോളജ് മേലുകാവ്, സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ, എംഇഎസ് ഈരാറ്റുപേട്ട, ദേവമാതാ കോളജ്, എന്നിവിടങ്ങളിലും എസ്എഫ്‌ഐ ആണ് ജയിച്ചത്. കോട്ടപ്പടി മാര്‍ ഏലിയാസ് കോളജില്‍ മുഴുവന്‍ സീറ്റിലും വനിതകളെ വിജയിപ്പിച്ച എസ് എഫ് ഐ ചരിത്രനേട്ടം സ്വന്തമാക്കി. പല കോളേജുകളിലും എസ് എഫ് ഐയ്ക്ക് എതിരുണ്ടായിരുന്നില്ല.

2

പൂത്തോട്ട എസ്എസ് കോളജ്, വൈപ്പിന്‍ ഗവ. കോളേജ്, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, തൃപ്പുണിത്തുറ ഗവ. ആര്‍ട്സ് കോളജ്, ആര്‍എല്‍വി കോളജ്, സംസ്‌കൃതം കോളജ്, മാല്യങ്കര എസ്എന്‍എം, കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ്, കോതമംഗലം മൗണ്ട് കാര്‍മല്‍, ഇടപ്പള്ളി സ്റ്റാറ്റ്‌സ്, പൈങ്ങോട്ടൂര്‍ എസ്എന്‍, കൊച്ചി എംഇഎസ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് തുടങ്ങിയ കോളജുകളില്‍ എസ്എഫ്ഐ എതിരുണ്ടായിരുന്നില്ല. മത്സരം നടന്ന പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളജ്, കുന്നുകര എംഇഎസ്, മണിമലക്കുന്ന് ഗവ. കോളജ്, തൃക്കാക്കര ഭാരത്മാതാ കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയം.

Recommended Video

cmsvideo
    കേരളം; എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്: വൻ വിജയം കൊയ്ത് എസ്എഫ്ഐ
    3

    ഐരാപുരം എസ്എസ്വി, പൂത്തോട്ട എസ്എന്‍ ലോ കോളജ്, പുത്തന്‍വേലിക്കര ഐഎച്ച്ആര്‍ഡി, കൊച്ചിന്‍ കോളജ്, എടുത്തല അല്‍ അമീന്‍, ഇടക്കൊച്ചി അക്വിനാസ്, കളമശേരി സെന്റ് പോള്‍സ്, മാറമ്പിള്ളി എംഇഎസ്, പെരുമ്പാവൂര്‍ സെന്റ് കുര്യാക്കോസ്, നെടുമ്പാശേരി പ്രസന്റേഷന്‍, എന്നിവിടങ്ങളിലും എസ്എഫ്ഐയ്ക്കാണ് വിജയം. എടത്തലയില്‍ 14ല്‍ 13 സീറ്റും നേടി എസ് എഫ് ഐ കരുത്ത് കാട്ടി. ഇവിടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെ തുടര്‍ന്നാണ് കെഎസ്യുവിന് ഒരു സീറ്റില്‍ വിജയിക്കാനായത്. അതേസമയം കാലടി ശ്രീശങ്കര, ആലുവ യുസി എന്നിവിടങ്ങളില്‍ കെഎസ്യു തന്നെ യൂണിയന്‍ നിലനിര്‍ത്തി. എറണാകുളം ഗവ. ലോ കോളജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍പഴ്സന്‍ സീറ്റുകള്‍ ഒഴികെ മറ്റു സീറ്റുകളില്‍ ജയിച്ച എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തി.

    4

    ചൂണ്ടി ഭാരതമാത കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കെഎസ്യുവാണ് ജയം. പത്തനംതിട്ട ജില്ലയില്‍ പതിനെട്ട് കോളജുകളില്‍ 17 ഇടത്തും എസ്എഫ്ഐയ്ക്കാണ് ജയം. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ 14ല്‍ 13 സീറ്റിലും എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാത്രമാണ് ഇവിടെ തിരഞ്ഞെടുപ്പുണ്ടായത്. വിവിധ കോളജുകളിലായി 30 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിയാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബികോം കോളജ്, എസ്എഎസ് കോളജ് കോന്നി, എസ്എന്‍ഡിപി കോളജ് കോന്നി, സെന്റ് തോമസ് കോളജ് കോന്നി, വിഎന്‍എസ് കോന്നി, ബിഎഎം തുരുത്തിക്കാട്, സെന്റ് തോമസ് കോളജ് കോഴഞ്ചേരി, ഐഎച്ച്ആര്‍ഡി തണ്ണിത്തോട് എന്നിവിടങ്ങളില്‍ എസ് എഫ് ഐ ജയിച്ചു.

    5

    എസ്എന്‍ കോളജ് ചിറ്റാര്‍, സെന്റ് തോമസ് കോളജ് റാന്നി, സെന്റ് തോമസ് കോളജ് ഇടമുറി, തിരുവല്ല മാര്‍ത്തോമ്മ കോളജ്, സെന്റ് തോമസ് കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മല്ലപ്പള്ളി, ഡിബി പമ്പ, എന്നിവിടങ്ങളില്‍ എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തി. ഇടുക്കിയില്‍ 27 കോളജുകളില്‍ 24 കോളജ് യൂണിയനുകളിലും എസ്എഫ്‌ഐ ജയിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരരജ് കൊല്ലപ്പെട്ട ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐയ്ക്കാണ് ജയം. 17 കോളജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    6

    മറയൂര്‍ ഐഎച്ച്ആര്‍ഡി കോളജ്, മൂന്നാര്‍ ഗവണ്‍മെന്റ് കോളജ്, അടിമാലി മാര്‍ ബസേലിയസ് കോളജ്, അടിമാലി കാര്‍മല്‍ഗിരി കോളജ്, രാജകുമാരി എന്‍എസ്എസ് കോളജ്, പുല്ലുകണ്ടം എസ്എന്‍ കോളജ്, രാജാക്കാട് എസ്എസ്എം കോളജ്, പൂപ്പാറ ഗവണ്‍മെന്റ് കോളജ്, നെടുങ്കണ്ടം എംഇഎസ് കോളജ്, നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളജ്, തൂക്കുപാലം ജെഎന്‍യു കോളജ്, കട്ടപ്പന ഗവണ്‍മെന്റ് കോളജ്, രാജമുടി മാര്‍ സ്ലീവാ കോളജ്, ഇടുക്കി ഗിരിജ്യോതി കോളജ്, കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളജ്, പുറ്റടി ഹോളിക്രോസ് കോളജ്, പെരുവന്താനം സെന്റ് ആന്റണീസ് കോളജ്, മുട്ടം ഐഎച്ച്ആര്‍ഡി കോളജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് കോളജ്, തൊടുപുഴ ന്യൂമാന്‍ കോളജ്, തൊടുപുഴ അല്‍ അസര്‍ കോളജ്, കോഓപ്പറേറ്റീവ് ലോ കോളജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ കോളജ് എന്നിങ്ങനെയാണ് ഇടുക്കിയില്‍ എസ് എഫ് ഐ നേടിയ കോളേജുകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+