India
 • search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ', നോവായി ഷാർജയിൽ മരണപ്പെട്ട മലയാളി നഴ്സ് ചിഞ്ചു ജോസഫ്

Google Oneindia Malayalam News

കോട്ടയം: എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്. ഷാര്‍ജിയില്‍ ജോലി ചെയ്യുകയായിരുന്ന 29കാരി ചിഞ്ചു ജോസഫ് കഴിഞ്ഞ ദിവസമാണ് അല്‍ നഹ്ദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കോട്ടയം നെടുംകുന്നം സ്വദേശിനിയാണ് ചിഞ്ചു. കഴിഞ്ഞ 6 മാസമായി ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചിഞ്ചുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വെള്ളിയാഴ്ചയാണ് ചിഞ്ചുവിന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. ചിഞ്ചുവിന്റെ സഹോദരന്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്.

ഷാര്‍ജയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ചിഞ്ചു ജോസഫിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പട്രോള്‍ ടീമും ആബുലന്‍സും എത്തിയാണ് ചിഞ്ചുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ചിഞ്ചുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണ നടത്തുന്നുണ്ട്. മെയ് 1 മുതല്‍ ഇതുവരെ യുഇയില്‍ വാഹനാപകടത്തില്‍ മരണപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഴ്‌സാണ് ചിഞ്ചു ജോസഫ്.

cmsvideo
  ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

   'സ്റ്റുഡിയോയിൽ വെച്ചുണ്ടാക്കിയ ശബ്ദം മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ ഇഞ്ചക്ട് ചെയ്തിരിക്കാം';ബൈജു കൊട്ടരക്കര 'സ്റ്റുഡിയോയിൽ വെച്ചുണ്ടാക്കിയ ശബ്ദം മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ ഇഞ്ചക്ട് ചെയ്തിരിക്കാം';ബൈജു കൊട്ടരക്കര

  English summary
  She was always seen with a smile on her lips, Chinchu, the nurse who died in Sharjah, became a painful memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X