കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് നിന്ന് ലഖ്നൊവിലേക്ക് ട്രെയിൻ പുറപ്പെട്ടു: മടങ്ങിയത് നാല് ജില്ലകളിൽ നിന്നുള്ളവർ

Google Oneindia Malayalam News

കോട്ടയം: ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ശ്രമിക് പ്രത്യേക ട്രെയിൻ പുറപ്പെട്ടു. വൈകുന്നേരം 6.45ന് കോട്ടയം റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് പുറപ്പെട്ടിട്ടുള്ളത്. നാലു ജില്ലകളില്‍നിന്നായി ആകെ 1464 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങുന്നത്.

 ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുത്: ഗുജറാത്ത് സർക്കാരിന് കോൺഗ്രസ് മുന്നറിയിപ്പ് ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കരുത്: ഗുജറാത്ത് സർക്കാരിന് കോൺഗ്രസ് മുന്നറിയിപ്പ്

കോട്ടയം ജില്ലയില്‍നിന്നുള്ള 778 പേരും ഇടുക്കിയിൽ നിന്നുള്ള 98 പേരും ആലപ്പുഴയിൽ നിന്നുള്ള 350 പേരുമാണ് ഇതോടെ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങുന്നത്. പത്തനംതിട്ട ജില്ലയിൽ നിന്ന് 238 അതിഥി തൊഴിലാളികൾക്കും ഇതോടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമൊരുങ്ങിയിട്ടുണ്ട്.

shramikkottayam-1

യാത്ര ചെലവ് തൊഴിലാളികള്‍തന്നെയാണ് വഹിക്കുന്നതെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടമാണ് ലഭ്യമാക്കിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചാണ് യാത്രക്കുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയത്.

36 ലക്ഷത്തോളം അതിഥി തൊഴിലാളികളെയാണ് കേന്ദ്രസർക്കാർ ആരംഭിച്ച ശ്രമിക് സ്പെഷ്യൽ ട്രെയിൻ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന കണക്ക്. ഇതിന് 36 ലക്ഷത്തോളം അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി അടുത്ത പത്ത് ദിവസത്തിനിടെ 2600 ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണ് റെയിൽവേ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. നിലവിൽ യാത്രാ ചെലവിന്റെ 85 ശതമാനം റെയിൽവേയും 15 ശതമാനം ട്രെയിനുകൾ ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാരുകളുമാണ് വഹിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിവരം.

English summary
Shramik train with migrants leaves Kottayam on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X