Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ആറ് പേർക്ക് കൊറോണ: രോഗികളിൽ വിദേശത്ത് നിന്നും മഹാരാഷ്ട്രയിൽ നിന്നും എത്തിയവർ!!

കോട്ടയം: കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മൂന്നു പേര്‍ കുവൈറ്റില്‍നിന്ന് മെയ് 26നും ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് മെയ് 25നും ഒരാള്‍ പൂനയില്‍നിന്ന് മെയ് 30നുമാണ് എത്തിയത്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 27 ആയി.

നീണ്ടൂര്‍ സ്വദേശിനി(40), ളാക്കാട്ടൂര്‍ സ്വദേശി(25), കോട്ടയം സ്വദേശി(25) എന്നിവരാണ് കുവൈറ്റില്‍നിന്നും ഒരേ വിമാനത്തില്‍ എത്തിയത്. മൂവരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് വിമാനമാര്‍ഗം മെയ് 25ന് എത്തിയ ഗര്‍ഭിണിയായ പാറത്തോട് സ്വദേശിനി(31)ക്ക് ഹോം ക്വാറന്‍റയിനില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ ശേഖരിച്ചത്. പൂനെയില്‍നിന്ന് മെയ് 30ന് എത്തിയ തിരുവാതുക്കല്‍ സ്വദേശിയും(32) ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

 corona-virus-china-2

ഇവരില്‍ നാലു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 27 പേരില്‍ 18 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്‍പതു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ്.

കേരളത്തില്‍ ഇന്ന് 94 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11പേര്‍ക്കും (ഒരു മരണം), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ, മലപ്പുറം (ഒരു മരണം) ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (മരണം1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 47 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-28, യു.എ.ഇ.-12, റഷ്യ-3, ഖത്തര്‍-1, സൗദി അറേബ്യ-1, മാലിദ്വീപ്-1, താജിക്കിസ്ഥാന്‍-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-23, തമിഴ്‌നാട്-8, ഡല്‍ഹി-3, ഗുജറാത്ത്-2, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കോഴിക്കോട്-2, മലപ്പുറം-2, തൃശൂര്‍-2 കാസര്‍ഗോഡ്-1) രോഗം സ്ഥിരീകരിച്ചത്. ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് പാലക്കാട്, കോഴിക്കോട് (മലപ്പുറം സ്വദേശി) ജില്ലകളില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ 2 വ്യക്തികള്‍ക്കും, കൊല്ലം ജില്ലയില്‍ നിര്യാതനായ ഒരു വ്യക്തിക്കും കൊവിഡ്19 രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 39 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ഒരു കോഴിക്കോട് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 690 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് സംസ്ഥാനത്ത് പുതുതായി 9 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മുന്‍സിപ്പാലിറ്റി, തില്ലങ്കരി, ആന്തൂര്‍ മുന്‍സിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടക്കല്‍, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+