Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് ആറ് പേർക്ക് കൊവിഡ് ബാധ: അഞ്ച് പേർ വിദേശത്ത് നിന്നെത്തിയത്, ചികിത്സയിലുള്ളത് 111 പേർ

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും ഒരാള്‍ പൂനെയിൽ നിന്നുമാണ് എത്തിയത്. നാലു പേര്‍ ഹോം ക്വാറന്റയിനിലും രണ്ടു പേര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലുമായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി പരിശോധനാ ഫലം പോസിറ്റിവായതിനെത്തുടര്‍ന്നാണ് ഇവരില്‍ ഒരാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 111 പേരാണ് ചികിത്സയിലുള്ളത്. ആകെ 142 പേര്‍ രോഗമുക്തരായി.

ഷാര്‍ജയില്‍നിന്ന് ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശി(54), പൂനെയില്‍നിന്ന് ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(25), സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 30ന് എത്തി എറണാകുളത്ത് ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(48). കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ശേഷം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

 coran-093-

മസ്‌കറ്റില്‍നിന്ന് ജൂണ്‍ 19ന് എത്തി കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(39), ഖത്തറില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശി(30), സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(39) എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച ഈരാറ്റുപേട്ട സ്വദേശി(51), ദില്ലിയിൽ നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(23), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(25), മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിനി(20) എന്നിവർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

അബുദാബിയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(7), ദുബായില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കങ്ങഴ സ്വദേശി(44), സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച ഗാന്ധിനഗര്‍ സ്വദേശിനി(73), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശി(56), കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശി(58) എന്നിവരും രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+