• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് ആറ് പേർക്ക് കൊറോണ വൈറസ്: ഒരാൾക്ക് രോഗമുക്തി, 16 പേർ ചികിത്സയിൽ

കോട്ടയം: കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും തിരിച്ചെത്തിയതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ ബന്ധുക്കളായ ദമ്പതികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 79നും 71കാരിയായ ഭാര്യയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരും നാലുകോടിയിലെ വീട്ടില്‍ ക്വാറന്‍റയിനിൽ കഴിഞ്ഞുവരികയായിരുന്നു.

നഴ്‌സുമാര്‍ക്ക് ഉപയോഗിച്ച പിപിഇ കിറ്റുകളും കയ്യുറകളും, ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

മെയ് 17ന് അബുദാബിയില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കുമരകം സൗത്ത് സ്വദേശിനി(60)യുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണ്. മെയ് 16ന് ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍(28). ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

ചെന്നൈയി നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിയായ 24കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉൾപ്പെട്ടിരുന്നയാളാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച യുവാവ്. മെയ് 18ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ചെത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. രോഗം ബാധിച്ച എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്.

cmsvideo
    കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

    കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് ഇതിനകം രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയും കൊവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയില്‍ നിന്നെത്തിച്ച രണ്ടു പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്.

    English summary
    Six coronavirus positive cases in Kottayam district
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more