കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ആറു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: ഏഴു പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ ആറ് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജില്ലയില്‍ വിദേശത്തുനിന്നെത്തിയ ആറു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു പേർ കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്‍റയിനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

 നിർണായക തിരുമാനം; ഇന്ത്യയിൽ കൊവിഡ് ചികിത്സയ്ക്ക് റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കാം നിർണായക തിരുമാനം; ഇന്ത്യയിൽ കൊവിഡ് ചികിത്സയ്ക്ക് റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കാം

രോഗം സ്ഥിരീകരിച്ചവരിൽ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂര്‍ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവര്‍ മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയവരാണ്. ഇവര്‍ക്കും മെയ് 27ന് കുവൈറ്റില്‍ നിന്നെത്തിയ കോട്ടയം പരിയാരം സ്വദേശിനിയായ നഴ്സിനു(27)മാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയവെ രോഗം സ്ഥിരീകരിച്ചത്.

corona15-1590

ദുബായില്‍ നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഇടയിരിക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാള്‍. രോഗം സ്ഥിരീകരിച്ച പരിയാരം സ്വദേശിനി അഞ്ചു മാസം ഗര്‍ഭിണിയാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ 16 പേരാണ് ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി(79), ഇദ്ദേഹത്തിന്‍റെ ഭാര്യ(71), ഇവരുടെ ബന്ധു(30), ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ദന്തഡോക്ടര്‍(28) എന്നിവർക്ക് പുറമേ ചെന്നൈയില്‍ നിന്നെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബായില്‍നിന്നെത്തിയ വൈക്കം ഇരുമ്പൂഴിക്കര സ്വദേശി(37) എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 34 ആയിട്ടുണ്ട്.

കേരളത്തിൽ ഇന്ന് 86 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-21, യുഎഇ-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ദില്ലി -3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്.

സംസ്ഥാനത്ത്12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ ജി വര്‍ഗീസിന് (77) വൈറസ് ബാധ സ്ഥിരീകരിച്ചു.

സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി: പ്രതിയായ യുവാവിനെ വീട്ടിൽ നിന്നിറക്കി ചുട്ടുകൊന്നു!! സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി: പ്രതിയായ യുവാവിനെ വീട്ടിൽ നിന്നിറക്കി ചുട്ടുകൊന്നു!!

English summary
Six coronavirus positive cases in Kottayam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X